എന്നെ പുകഴ്ത്തി സമയം കളയണ്ട; എംഎല്‍എമാരോട് സ്റ്റാലിന്‍

ചെന്നൈ: നിയമസഭയില്‍ തന്നെ പുകഴ്ത്തി സമയം കളയരുതെന്ന് എംഎല്‍എമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍. 'സഭയില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴുമെല്ലാം നേതാക്കളെ പുകഴ്ത്തി സമയം കളയരുത്. സമയത്തിന്റെ വില കണക്കിലെത്തുത്താണ് ഈ നിര്‍ദേശം. ഇത് ഒരു അപേക്ഷയല്ല ഉത്തരവാണ്' എം. കെ. സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ പ്രസംഗിക്കുന്ന എല്ലാ എംഎല്‍എമാരും മുഖ്യമന്ത്രി എം. കെ. സ്റ്റാലിനെ പുകഴ്ത്തി സംസാരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിയമസഭയില്‍ വച്ച് ജി. ഇയ്യപ്പന്‍ എംഎല്‍എ പുകഴ്ത്തി സംസാരിച്ചപ്പോള്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം എംഎല്‍എ മാര്‍ക്ക് നല്‍കി വന്നിരുന്ന ആഡംബര സമ്മാനങ്ങളും ഭക്ഷണവുമെല്ലാം സ്റ്റാലിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇനി മുതല്‍ എംഎല്‍എമാര്‍ കാന്റീനില്‍ പോയി ഭക്ഷണം കഴിക്കുകയോ സ്വന്തമായി ഏര്‍പ്പാടാക്കുകയോ ചെയ്യണമെന്നായിരുന്നു സ്റ്റാലിന്‍ നിര്‍ദേശിച്ചത്

Contact the author

National Desk

Recent Posts

National Desk 1 day ago
National

സിബിഐ ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു, അവര്‍ക്കുമുന്നില്‍ ഹാജരാകില്ല- അഖിലേഷ് യാദവ്

More
More
National Desk 1 day ago
National

ബിജെപി ഇനിയും അധികാരത്തിലെത്തിയാല്‍ എല്‍പിജി വില 2000 രൂപയാകും- മമതാ ബാനര്‍ജി

More
More
National Desk 2 days ago
National

ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വോട്ട് ചെയ്ത 6 കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി

More
More
National Desk 2 days ago
National

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന പൊലീസ്

More
More
National Desk 3 days ago
National

ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

More
More
National Desk 4 days ago
National

ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍; നാലംഗ സംഘത്തെ പ്രഖ്യാപിച്ചു

More
More