ചോര ചിന്തിയാലും പിന്‍തിരിയുന്നവരല്ല കര്‍ഷകര്‍; കഴിയുമെങ്കില്‍ തടഞ്ഞുനോക്ക് - രാഹുല്‍ ഗാന്ധി

ഡല്‍ഹി: ഹരിയാനയില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ അക്രമത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ' ചോര ചിന്താന്‍ ഭയപ്പെടുന്നവരല്ല രാജ്യത്തെ ഊട്ടുന്നവര്‍. സമാധാനപരമായി സമരം ചെയ്യുന്നവരെയാണ് പോലീസ് കായികമായി നേരിട്ടത്. എന്തുവന്നാലും കര്‍ഷകര്‍ അഹിംസയിലുറച്ച് അനീതിയെ പരാജയപ്പെടുത്തും, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്' രാഹുല്‍ ഗാന്ധി പറഞ്ഞു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹരിയാനയിലെ കര്‍ണാലിലാണ് പൊലീസ് കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഹരിയാനയില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ചുചേര്‍ത്ത ബിജെപിയുടെ യോഗത്തിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റ മറ്റുളളവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കര്‍ഷകരെ ക്രൂരമായി ആക്രമിച്ച പൊലീസിന്റെ നടപടിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തി. ഹരിയാനയിലെ മുഴുവന്‍ ദേശീയ പാതകളും കര്‍ഷകര്‍ ഉപരോധിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More