ഉമ്മന്‍ ചാണ്ടിയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടുണ്ട്; ഡയറി ഉയര്‍ത്തിക്കാട്ടി കെ. സുധാകരന്‍

ഡല്‍ഹി: ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരുടെ പട്ടിക തയാറാക്കിയത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണെന്നും മുതിര്‍ന്ന നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു. തന്‍റെ വാദം തെളിയിക്കാനായി ഉമ്മന്‍ ചാണ്ടിയുടെ നോമിനികളുടെ പേരുവിവരങ്ങള്‍ എഴുതിവെച്ച തന്റെ ഡയറി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ടായിരുന്നു സുധാകരന്‍റെ പ്രതിരോധം. പുതിയ ഡിസിസി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് രൂക്ഷമായിരിക്കുകയാണ്. ജില്ലാ അധ്യക്ഷന്‍മാരുടെ പട്ടിക തയാറാക്കുന്ന കാര്യത്തില്‍ തന്നോട് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല എന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തിന് മറുപടി പറയുന്നതിനാണ് കെപിസിസി പ്രസിഡന്‍റ് ഊന്നല്‍ നല്‍കിയത്.

'വിമര്‍ശനങ്ങള്‍ മുഖവിലക്ക് എടുക്കുന്നില്ല. പലതലത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമല്ല. ചര്‍ച്ച നടന്നിട്ടില്ലെന്ന അദ്ദേഹത്തിന്‍റെ ആരോപണം വേദനയുണ്ടാക്കി. മുന്‍ പ്രതിപക്ഷ നേതാവും  മുതിര്‍ന്ന നേതാവുമായ രമേശ്‌ ചെന്നിത്തലയുമായും പട്ടിക സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. അദ്ദേഹം ആരെയും നോമിനേറ്റ് ചെയ്തിട്ടില്ല. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന പലരുടെയും കാലത്ത് എത്ര ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്?"- ഉമ്മന്‍ ചാണ്ടിയേയും രമേശ്‌ ചെന്നിത്തലയേയും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് കെ. സുധാകരന്‍ ചോദിച്ചു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'നല്ല കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരെയാണ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നത്. അതാണ്‌ പാര്‍ട്ടിയുടെ ആഗ്രഹം. അത്തരം ഒരു നേതൃത്വം അനിവാര്യമാണ്. അതിനുവേണ്ടിയാണ് ചര്‍ച്ച നടത്തിയത്. ഗ്രൂപ്പ് രാഷ്ട്രീയത്തിലൂടെ മാത്രമേ നേതൃത്വത്തിലേക്ക് വരാന്‍ പാടുള്ളൂ എന്ന നിഷ്കര്‍ഷയുണ്ട്. അത് ലംഘിക്കപ്പെട്ടതില്‍ അസ്വസ്ഥതയുള്ളവര്‍ ഇങ്ങനെയൊക്കെ പറയും. അതേസമയം, പട്ടിക നൂറുശതമാനം കുറ്റമറ്റതാണ് എന്ന അഭിപ്രായമില്ല. അപാകതയുണ്ടെങ്കില്‍ പരിഹരിക്കാമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ലിസ്റ്റില്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പറയുക സ്വാഭാവികമാണ്. ഇന്ത്യ എന്ന മഹാരാജ്യം പോലെ വിവിധതരത്തിലുള്ള വൈരുധ്യങ്ങള്‍ കോണ്‍ഗ്രസില്‍ ഉണ്ട്. അതില്‍ അസ്വാഭാവികതയില്ലെന്നും  കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More