'കൊടിക്കുന്നില്‍ സുരേഷ് ഫ്യൂഡല്‍ മാടമ്പി'- വി. ശിവന്‍കുട്ടി

തിരുവനന്തപുരം: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി.  കൊടിക്കുന്നില്‍ സുരേഷ് ഫ്യൂഡല്‍ മാടമ്പിയാണെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇത്രയും വിവാദമായ പരാമര്‍ശം നടത്തിയിട്ടും കൊടിക്കുന്നില്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണ്. അത് കോണ്‍ഗ്രസിന്റെ സംസ്കാരിക പാപ്പരത്തമാണ് സൂചിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. എസ് സി എസ് ടി ഫണ്ട് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപെട്ടുള്ള സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ് എന്നും മുഖ്യമന്ത്രിയെയും കുടുംബത്തെയും ആക്രമിക്കുന്ന പരിപാടി കോണ്‍ഗ്രസ് ഇപ്പോള്‍ തുടങ്ങിയതല്ല എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് സ്വതന്ത്രമായ നിലനില്‍പ്പുണ്ടെന്ന് ആരാണ് ഇവരെ പറഞ്ഞ് മനസിലാക്കുക എന്ന് വി. ശിവന്‍കുട്ടി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവോത്ഥാനം തട്ടിപ്പാണെന്നും അദ്ദേഹം യഥാര്‍ത്ഥത്തില്‍ നവോത്ഥാന നായകനാണെങ്കില്‍ സ്വന്തം മകളെ ഒരു പട്ടികജാതിക്കാരാണ് വിവാഹം ചെയ്തു നല്കണമായിരുന്നുവെന്നുമായിരുന്നു കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പട്ടികജാതിക്കാരോട് നിരന്തരം അവഗണനയാണ് കാണിക്കുന്നത് എന്ന് പ്രസംഗിച്ചു തുടങ്ങിയ കൊടിക്കുന്നില്‍ സുരേഷ് എംപി അതിനെ സാധൂകരിക്കാന്‍ നിരത്തിയ ഉദാഹരണങ്ങള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ കുടുംബകാര്യങ്ങളില്‍ വിവാദ പ്രസ്താവന നടത്തിയത്. ദേവസ്വം മന്ത്രിസ്ഥാനത്ത് കൊട്ടിഘോഷിച്ചുകൊണ്ട് ഒരു പട്ടികജാതിക്കാരനെ കൊണ്ടുവന്ന മുഖ്യമന്ത്രി അദ്ദേഹത്തെ നിയന്ത്രിക്കാന്‍ തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എ. സമ്പത്തിനെ മന്ത്രി കെ. രാധാകൃഷ്ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിനെ ഉദ്ദേശിച്ചായിരുന്നു ഈ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 22 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

മന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം - വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന' - വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

More
More