യുഡിഎഫ് യോ​ഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ആർ എസ് പി

യുഡിഎഫ് യോ​ഗങ്ങളിൽ പങ്കെടുക്കില്ലെന്ന് ആർ എസ് പി. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്താത്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് യോ​ഗങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ആർ എസ് പി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന്  ആർ എസ് പി യുഡിഎഫിനോട് മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന്  ആർ എസ് പി  കോൺ​ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ആർ എസ് പി  സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെയുള്ള യുഡിഎഫ് നിലപാടിൽ കടുത്ത പ്രതിഷേധം ഉയർത്താൻ തീരുമാനിക്കുകയായിരുന്നു.

അടുത്ത മാസം 4 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോ​ഗം യുഡിഎഫിനോടുള്ള സമീപനം സംബന്ധിച്ച് വിശദമായ ചർച്ച നടത്തും. സെപ്റ്റംബർ 6 നാണ്  യുഡിഎഫ് യോ​ഗം ചേരുന്നത്. അതിന് മുമ്പായി ഉഭയകക്ഷി ചർച്ച സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകണമെന്നാണ് ആർ എസ് പിയുടെ ആവശ്യം. അതേ സമയം ആർ എസ് പിയുമായി ഉടൻ ഉഭയകക്ഷി ചർച്ച നടത്താമെന്ന് കോൺ​ഗ്രസ് അറിയിച്ചു. യുഡിഎഫ് നേതാക്കളുടെ സമയവും സൗകര്യവും പരി​ഗണിച്ചായിരിക്കും ചർച്ച.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിസിസി പുനസംഘടനയെ തുടർന്ന് കോൺ​​ഗ്രസിലെ ​ഗ്രൂപ്പ് പോര് രൂക്ഷമായിരിക്കെയാണ് സമ്മർദ്ദവുമായി ആർ എസ് പിയും രം​ഗത്തെത്തിയിരിക്കുന്നത്. കോൺ​ഗ്രസിലെ തമ്മിലടിയിൽ ഷിബു ബേബി ജോൺ കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യുഡിഎഫിലെ മറ്റ് ഘടകകക്ഷികളായ ലീ​ഗും, കേരളാ കോൺ​ഗ്രസ് ജോസഫ് വിഭാ​ഗവും കോൺ​ഗ്രസിലെ പ്രശ്നങ്ങളിൽ അതൃപ്തരാണ്. ഈ നിലയിൽ കാര്യങ്ങൾ തുടരുകയാണെങ്കിൽ ഘടകകക്ഷികൾ നിലപാട് പരസ്യമായി പ്രകടിപ്പിക്കും. അതേസമയം ആർഎസ്പി യുഡിഎഫ് വിടില്ലെന്ന് എ അസീസ്‌ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More