ഡല്‍ഹി: കര്‍ഷകരുടെ പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ട ഹരിയാനാ പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. കര്‍ഷകര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. അവരെ ഇങ്ങനെ തല്ലിച്ചതയ്ക്കുന്നത് ഒരു തരം താലിബാനിസമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ കര്‍ണാലില്‍ നടന്ന പൊലീസ് അക്രമത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എങ്ങനെയാണ് ഈ സര്‍ക്കാരിന് അവര്‍ രാജ്യത്തെ സാധാരണക്കാരനും കര്‍ഷകനുംവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പറയാന്‍ സാധിക്കുകയെന്ന് സഞ്ജയ് റാവത്ത് ചോദിച്ചു. അവര്‍ കര്‍ഷകന്റെ 'മന്‍ കി ബാത്ത്' പോലും കേള്‍ക്കുന്നില്ലെന്നും റാവത്ത് ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ കര്‍ണലില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയത്. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഒരു കര്‍ഷകന്‍ മരിച്ചു. ഹരിയാനയില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞൈടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ചുചേര്‍ത്ത ബിജെപിയുടെ യോഗത്തിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.