ഡല്‍ഹി: ജാലിയന്‍ വാലാബാഗ് സ്മാരകം നവീകരിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'രക്തസാക്ഷിത്വത്തിന്റ് അര്‍ത്ഥം പോലുമറിയാത്തവര്ക്കേ ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ സാധിക്കുകയുളളു. ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കാന്‍ ഒരിക്കലും അനുവദിക്കില്ല. കേന്ദ്രത്തിന്റെ ഈ നീചമായ പ്രവൃത്തിക്കെതിരാണ് ഞങ്ങള്‍'- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
സ്വാതന്ത്ര്യത്തിനായി പോരാടാത്തവര്‍ക്ക് അതിനായി പോരാടിയവരെ മനസിലാക്കാന്‍ കഴിയില്ല എന്നും മറ്റൊരു ട്വീറ്റില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അമൃത്സറിലെ ജാലിയന്‍ വാലാബാഗ് സ്മാരകം നവീകരിക്കുന്നതിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചരിത്രത്തെ മായ്ച്ചുകളയാനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് സമൂഹമാധ്യമങ്ങളിലുയര്‍ന്നുവരുന്ന വിമര്‍ശനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആഗസ്റ്റ് 28-ന് ജാലിയന്‍ വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഹെറിട്ടേജ് ഗാലറി തുടങ്ങി നിരവധി മാറ്റങ്ങളാണ് നവീകരിച്ച സ്മാരകത്തിലുളളത്.