അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടു; ഒറ്റപ്പെട്ട് റാമിന്‍ യൂസഫി

കാബൂള്‍: ഐ എസ് ഖോരാസന്‍ ചാവേറിനെ ലക്‌ഷ്യം വെച്ച് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ കുട്ടികളാണ്. 2 വയസ്സുമുതല്‍ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികരടക്കം 173 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം  അമേരിക്ക കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ  ഐ എസ് കെ യുടെ ആസ്ഥാന പ്രവിശ്യയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സംഘത്തലവനെ വധിച്ചതായി അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ രണ്ടാംവട്ടം നടത്തിയ അക്രമത്തിലാണ് സാധാരണ കുടുംബം ദാരുണമായി കൊല്ലപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊല്ലപ്പെട്ടവര്‍ക്ക് ഐ എസ് കെ യുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ നടപടിയെന്നും നാട്ടുകാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആക്രമണത്തില്‍ ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട റാമിന്‍ യൂസഫിയുടെ അതിദയനീയമായ അവസ്ഥയും വാക്കുകളും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തിനാണ് തന്‍റെ 6 മക്കളെ അമേരിക്ക വധിച്ചതെന്ന് ചോദിച്ച റാമിന്‍ തന്റെ മക്കള്‍ ബന്ധുവിനൊപ്പം പുറത്തേക്ക് പോകാന്‍ കാറിനു ചുറ്റും നില്‍ക്കുമ്പോഴാണ് കൊല്ലപ്പെട്ടത് എന്ന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ജീവ കാരുണ്യരംഗത്തുള്ള കുടുംബമാണ് തന്റെതെന്നും തങ്ങള്‍ക്ക് ഭീകരവാദികളുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞ റാമിന്‍ അത് നാട്ടുകാരോട് അന്വേഷിക്കണമെന്നും മാധ്യമപ്രവര്‍ത്തരോട് ആവശ്യപ്പെട്ടു. 

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More