ഐഎസിന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടണ്‍: അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിന് കടുത്ത ഭാഷയിലാണ് ബൈ‍ഡന്‍റെ  മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു എസ് സേനാ പിന്മാറ്റത്തെ ന്യായീകരിച്ചു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍റെ പ്രതികരണം. സേനയുടെ പിന്മാറ്റം രാജ്യത്തിന്‍റെ താത്പര്യം കണക്കിലെടുത്താണെന്നും, വിവേകപരവും, സമയബന്ധിതവുമായ തീരുമാനമാണിതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം, ഏറെ പ്രയാസകരമായ സമയത്തും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ യു എസ് സൈന്യത്തിനും ബൈഡന്‍ നന്ദി അറിയിച്ചു. അഫ്ഗാനിസ്ഥാനിലുള്ള യു എസ് പൗരന്മാരെ നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

കാബൂളില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മരണത്തോടനുബന്ധിച്ച് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബൈഡന്‍ നേരെത്തെ പറഞ്ഞിരുന്നു. കൊല്ലപ്പെട്ടവര്‍ അമേരിക്കയുടെ ഹീറോകളാണ്. തീവ്രവാദികള്‍ക്ക് തങ്ങളെ പിന്തിരിപ്പിക്കാന്‍ കഴിയില്ല എന്നും ബൈഡന്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിന് സമീപം നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ട 60 പേരില്‍ 13 പേര്‍ അമേരിക്കന്‍ സൈനികരാണ്. ഇരട്ട സ്ഫോടനമാണ് ഉണ്ടായത്. നിരവധി താലിബാന്‍കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ 150 -ലധികം പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക താലിബാന്‍ സംഘാഗം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചാവേറാക്രമണമാണുണ്ടായത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ്‌  31 -നകം പൂര്‍ത്തീകരിക്കുമെന്ന് ബൈഡന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. സേനാ പിന്മാറ്റത്തിന് താലിബാന്റെ സഹായമുണ്ട്. എന്നാല്‍ തങ്ങള്‍ അവരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ പോകുന്നില്ലെന്നുമായിരുന്നു അമേരിക്കയുടെ നിലപാട്. തുടരുന്ന ഓരോ ദിവസവും അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് കൂടുതല്‍ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ എത്രയും നേരത്തെ പിന്മാറ്റം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞാല്‍ അതാണ്‌ തങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യമെന്നും ജോ ബൈഡന്‍ നേരെത്തെ അറിയിച്ചിരുന്നു.

Contact the author

Web Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More