താലിബാന്‍ അഫ്ഗാന്‍ പിടിച്ചത് സദുദ്ദേശത്തോടെയെന്ന് ഷാഹിദ് അഫ്രീദി; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കറാച്ചി: താലിബാന്‍ ഇത്തവണ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തത് നല്ല ഉദ്ദേശത്തോടെയാണെന്ന് പാക്കിസ്ഥാന്‍  ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടു. സ്ത്രീകളോടുള്ള നിലപാടില്‍ അവര്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജോലിചെയ്യാനും വിദ്യാഭ്യാസം ചെയ്യാനും അനുവദിക്കുമെന്ന് പറഞ്ഞിട്ടുണ്ട് - അഫ്രീദി അഭിപ്രായപ്പെട്ടു. എന്നാല്‍ താലിബാന്‍കാരെ പുകഴ്ത്തുന്ന ഷാഹിദ് അഫ്രീദിയുടെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന്  ഉയരുന്നത്. താലിബാൻ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിനുശേഷം ആയിരക്കണക്കിന് പൌരര്‍ പലായനം ചെയ്യുകയും നിരവധി സ്ത്രീകള്‍ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് അഫ്രീദിയുടെ താലിബാന്‍ അനുകൂല നിലപാട്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. 

പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പോസ്റ്റ്‌ ചെയ്ത വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് താലിബാൻ ഇത്തവണ പോസിറ്റീവായാണ് അധികാരം പിടിച്ചെടുത്തതെന്ന് തോന്നുന്നു. കാരണം അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരും പിന്തുണയ്ക്കുന്നവരുമാണ് താലിബാൻ. പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കും അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് താലിബാന്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. താലിബാന്‍ പട്ടാളക്കാര്‍ക്ക് ഇതുവരെ സ്ത്രീകളെ ബഹുമാനിക്കാന്‍ പരിശീലനം നല്‍കിയിട്ടില്ലെന്നും സ്ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു നിര്‍ദേശമെന്നുമാണ് മുന്നറിയിപ്പില്‍  താലിബാന്‍ വക്താവ് സബീഹുളള മുജാഹിദ് വ്യക്തമാക്കിയത്.

Contact the author

Web Desk

Recent Posts

National Desk 4 weeks ago
Cricket

പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം; ചരിത്ര പ്രഖ്യാപനവുമായി ബി സി സി ഐ

More
More
Sports Desk 3 months ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 4 months ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 5 months ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 7 months ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More