ജാലിയന്‍വാലാബാഗ് സ്മാരക നവീകരണം: കോണ്‍ഗ്രസ് വിരുദ്ധ നിലപാടുമായി അമരീന്ദര്‍ സിംഗ്

ഡല്‍ഹി: ജാലിയന്‍വാലാബാഗ് സ്മാരകം നവീകരിച്ചതില്‍ കോണ്‍ഗ്രസ് നിലപാടിനു വിരുദ്ധമായ അഭിപ്രായവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിഗ്. പ്രതിപക്ഷവും ചരിത്രകാരന്മാരുമുള്‍പ്പെടെയുളളവര്‍ സ്മാരക നവീകരണത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അമരീന്ദര്‍ സിംഗ് നവീകരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. എനിക്കത് വളരെ മനോഹരമായാണ് തോന്നുന്നത് എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞത്. 

സ്വാതന്ത്ര്യത്തിനായി പോരാടാത്തവര്‍ക്ക് അതിനായി പോരാടിയവരെ മനസിലാക്കാന്‍ കഴിയില്ല എന്നായിരുന്നു സ്മാരക നവീകരണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 'രക്തസാക്ഷിത്വത്തിന്‍റെ അര്‍ത്ഥം പോലുമറിയാത്തവര്‍ക്ക് മാത്രമേ ജാലിയന്‍ വാലാബാഗ് രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ സാധിക്കുകയുളളു. ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കാന്‍ ഒരിക്കലും അനുവദിക്കില്ല. കേന്ദ്രത്തിന്റെ ഈ നീചമായ പ്രവൃത്തിക്കെതിരാണ് ഞങ്ങള്‍'- എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഗസ്റ്റ് 28-നാണ് നവീകരിച്ച ജാലിയന്‍ വാലാബാഗ് സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ, ഹെറിറ്റേജ് ഗാലറി, ലേസര്‍ ഷോ തുടങ്ങി നിരവധി സംവിധാനങ്ങള്‍ നവീകരിച്ച സ്മാരകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

ജാലിയന്‍വാലാബാഗ് സ്മാരകത്തില്‍ കൊണ്ടുവന്ന ഹൈടെക് ഗാലറിയും ലേസര്‍ ഷോയും ആധുനിക നിര്‍മ്മാണ സങ്കേതങ്ങളും സ്മാരകത്തിന്റെ പൈതൃകമൂല്യം ഇല്ലാതാക്കി, ബിജെപി ഇന്ത്യയുടെ ചരിത്രത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണ് എന്നിങ്ങനെയാണ് സ്മാരക നവീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍  ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനങ്ങള്‍. ഈ വിമര്‍ശനങ്ങളെ ഏറ്റെടുക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. എന്നാല്‍ മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗ് വിരുദ്ധ നിലപാടുമായി രംഗത്തെത്തിയത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കും. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 21 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 22 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 23 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 23 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More