സ്പ്രിങ്ക്ളര്‍: മുഖ്യമന്ത്രിയെയും ശിവശങ്കരനെയും വെള്ളപൂശാനുള്ള റിപ്പോര്‍ട്ട്- രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ശശിധരന്‍ നായര്‍ സമിതി റിപ്പോര്‍ട്ടിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ്‌ ചെന്നിത്തല രംഗത്തുവന്നു. ഇത് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ്. അദ്ദേഹം കരാര്‍ ഒപ്പിട്ടത് അറിഞ്ഞിട്ടില്ല എന്നത്  വിശ്വാസയോഗ്യമല്ല. താന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്ന് വന്നിരിക്കുന്നു. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായി കരാര്‍ ഒപ്പിട്ടത് എന്നായിരുന്നു അന്ന് ഉന്നയിച്ച ആരോപണം. അത് ശരിയാണ് എന്ന് റിപ്പോര്‍ട്ട് തെളിയിച്ചിരിക്കുകയാണ്.

നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ്‌ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആദ്യം അന്വേഷിച്ച മാധവന്‍ നായര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ച ഗുരുതരമായ വീഴ്ചകള്‍  ശശിധരന്‍ നായര്‍ സമിതിയും ശരിവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ശിവശങ്കറിനെ മാത്രമല്ല മുഖ്യമന്ത്രിയെ കൂടി രക്ഷിക്കാനാണ് സമിതി ശ്രമം നടത്തുന്നത്.  മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കാണത് വിശ്വസിക്കാന്‍ സാധിക്കുക എന്നും രമേശ്‌ ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.   

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ ഐ ടി സെക്രട്ടറിയായിരുന്ന മാധവന്‍ നമ്പ്യാരും ലോക പ്രശസ്തനായ ഐ ടി വിദഗ്ദന്‍ ഗുല്‍ഷന്‍ റായും ചേര്‍ന്ന് നല്‍കിയ കമ്മിറ്റി റിപ്പോര്‍ട്ടിനെ മറികടന്ന് മുഖ്യമന്ത്രിയെയും ശിവശങ്കരനെയും വെള്ളപൂശാനാണ് ഒരു യോഗ്യതയും ഇല്ലാത്ത ശശിധരന്‍ നായര്‍ സമിതിയെ വെച്ചത്. ഇത് പ്രതിഷേധാര്‍ഹമാണ്. ശശിധരന്‍ നായര്‍ സമിതി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും സ്പ്രിങ്ക്ളര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 1 day ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More