ഖേല്‍ രത്‌നയ്ക്കുപിന്നാലെ അസം ദേശീയോദ്യാനത്തില്‍ നിന്നും രാജീവ് ഗാന്ധിയുടെ പേര് വെട്ടി ബിജെപി സര്‍ക്കാര്‍

ഖേല്‍ രത്‌ന പുരസ്‌കാരത്തിനുപിന്നാലെ അസമിലെ ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്നും രാജീവ് ഗാന്ധിയെ ഒഴിവാക്കി ബിജെപി സര്‍ക്കാര്‍. ഇനിമുതല്‍ രാജീവ് ഗാന്ധി ഒറാംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒറാംഗ് ദേശീയോദ്യാനം എന്നാണ് അറിയപ്പെടുക. ദേശീയോദ്യാനത്തിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി ആദിവാസി, ഗോത്ര സമൂഹങ്ങളും സംഘടനകളും ആവശ്യപ്പെട്ടിരുന്നു അതിനെത്തുടര്‍ന്നാണ് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നത്.

ഗുവാഹത്തിയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ബ്രഹ്മപുത്രയുടെ വടക്കേ തീരത്താണ് ഒറാംഗ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ബംഗാള്‍ കടുവ, ആന, കാട്ടുപോത്ത്, കണ്ടാമൃഗം, പിഗ്മി ഹോഗ് തുടങ്ങിയ ജീവികളാണ് ഒറാംഗ് ദേശീയോദ്യാനത്തിലുളളത്. 1985-ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച ഒറാഗ് പാര്‍ക്ക് 1999-ലാണ് ദേശീയോദ്യാനമാക്കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ,കേന്ദ്ര സര്‍ക്കാര്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേര് മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്നാക്കിയിരുന്നു. 'ഖേല്‍രത്‌ന അവാര്‍ഡിന് ധ്യാന്‍ ചന്ദിന്റെ പേര് നല്‍കണമെന്ന് ഇന്ത്യയിലുടനീളമുളള ജനങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നുണ്ട്. അവരുടെ വികാരങ്ങളെ മാനിക്കുന്നു. ഇനിമുതല്‍ ഖേല്‍ രത്‌ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്‌ന അവാര്‍ഡ് എന്ന് അറിയപ്പെടും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 19 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 20 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 21 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 23 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More