മുംബൈ: നടനും ബിഗ് ബോസ് 13ാം സീസണ്‍ ജേതാവുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു. ഇന്നു പുലര്‍ച്ചെയായിരുന്നു. അന്ത്യം. നാല്‍പ്പത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. മുംബൈയിലെ വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥിനെ മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയും രണ്ട് സഹോദരിമാരുമാണ് സിദ്ധാര്‍ത്ഥിനുളളത്.
മോഡലായ സിദ്ധാര്‍ത്ഥ് ടെലിവിഷന്‍ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലികാ വധു എന്ന സീരിയലിലൂടെ ശ്രദ്ധേയനായ സിദ്ധാര്‍ത്ഥ് പിന്നീട് നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചു. കരണ്‍ ജോഹറിന്റെ ഹംപ്റ്റി ശര്‍മ്മ കീ ദുല്‍ഹനീയ, ബിസിനസ് ഇന്‍ കസഖിസ്ഥാന്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2019-ല്‍ ബിഗ് ബോസ് സീസണ്‍ 13ല്‍ വിജയിയായതോടെ താരത്തിന് ആരാധകര്‍ ഏറെയായിരുന്നു. സാവ്ധാന്‍ ഇന്ത്യ, ഇന്ത്യ ഗോട്ട് ടാലന്റ് തുടങ്ങിയ ടെലിവിഷന്‍ ഷോകളുടെ അവതാരകനായിരുന്നു.