125 രൂപയുടെ നാണയം പുറത്തിറക്കി നരേന്ദ്രമോദി

ഡല്‍ഹി:  125 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നസ്(ഇസ്‌കോണ്‍) ഇസ്‌കോണ്‍ സ്ഥാപകന്‍ ശ്രീല ഭക്ത വേദാന്ത സ്വാമി പ്രഭുപാദയുടെ 125ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് 125 രൂപാ നാണയം പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നാണയം പുറത്തിറക്കിയത്.

സ്വാമി പ്രഭുപാദയുടെ പേരില്‍ നാണയം പുറത്തിറക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യന്‍ മൂല്യങ്ങളുടെയും സംസ്‌കാരത്തിന്റെയും ബ്രാന്‍ഡ് അംബാസിഡറായിരുന്നു സ്വാമിയെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിച്ചയാളാണ് എന്നതാണ് സ്വാമി പ്രഭുപാദയ്ക്കെതിരെ ഉയര്‍ന്നുവരുന്ന  പ്രധാന വിമര്‍ശനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാലുവര്‍ണങ്ങളുണ്ട്. വര്‍ണങ്ങളില്ലാത്ത സമൂഹത്തില്‍ കാര്യങ്ങള്‍ നല്ലതുപോലെ ചെയ്യാനാകില്ല. ചാതുര്‍വര്‍ണ്യത്തില്‍ ഏറ്റവും ബുദ്ധിയുളള വിഭാഗം ബ്രാഹ്മണരാണ്. പിന്നീട് ക്ഷത്രിയരും വൈശ്യരും. ശൂദ്രര്‍ക്ക് ബുദ്ധിയില്ല എന്നിങ്ങനെയാണ് സ്വാമി പ്രഭുപാദ ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞത്. 1977-ല്‍ 82ാം വയസിലാണ് പ്രഭുപാദ അന്തരിച്ചത്.

നേരത്തെയും സര്‍ക്കാര്‍ നേതാക്കളോടുള്ള ആദര സൂചകമായി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇത്തരത്തില്‍ പുറത്തിറക്കുന്ന നാണയങ്ങള്‍ വിപണിയില്‍ ലഭ്യമാകില്ല. റിസര്‍വ്വ് ബാങ്കില്‍ ബുക്ക് ചെയ്ത് മാത്രമേ വാങ്ങാന്‍ സാധിക്കുകയുളളു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More