നടിയെ ആക്രമിച്ച കേസ്; നാദിര്‍ഷയെ ഇന്ന് വിസ്തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ഇന്ന് കോടതിയില്‍ ഹാജരാകും. മുന്നൂറിലധികം സാക്ഷികളാണ് കേസില്‍ ഉള്ളത്. ഇതില്‍ കാവ്യാ മാധവന്‍ ഉള്‍പ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. 

എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അ‌ടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാ​ഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചിരുന്നു. കേസിലെ പ്രധാന സാക്ഷികളായ നടന്മാര്‍ അടക്കം കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയിരുന്നു. 

ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്നാണ് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചു. എന്നാൽ അന്ന് നേരെ തിരിച്ചായിരുന്നു അദ്ദേഹം പൊലീസിനു നൽകിയ മൊഴി. "നടിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു. ദിലീപുമായി ഇക്കാര്യം സംസാരിച്ചതുമാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ എന്തിനാണ് ഇടപെടുന്നത് എന്നായിരുന്നു ദിലീപ് നൽകിയ മറുപടി" എന്നു പറഞ്ഞ ഇടവേള ബാബുവാണ് ഇപ്പോൾ ഒന്നും ഓർമയില്ലെന്ന് പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു സ്റ്റേജ് പരിപാടിക്കിടെ നടിയും ദിലീപും തമ്മിൽ തർക്കമുണ്ടായതായും, അതിന് ശേഷമാണ് കാവ്യയും നടിയും തമ്മിൽ മിണ്ടാതായതെന്നും ഇടവേള ബാബു മുൻപ് പറഞ്ഞിരുന്നു. ആക്രമ സംഭവം നടന്നശേഷം ദിലീപിനെ ഇടവേള ബാബു ജനറൽ സെക്രട്ടറിയായ എ.എം.എം.എ-യിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. തുടർന്ന്, അതിൽ പ്രതിഷേധിച്ചുകൊണ്ട് ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാർ സംഘടനയിൽനിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു.
Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More