കോണ്‍ഗ്രസ് ഭരണസമിതിക്ക് സിപിഎം എംഎല്‍എയുടെ പ്രശംസ

ഔദ്യോഗിക നടപടികളില്‍ സര്‍/ മാഡം വിളികള്‍ ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് ഭരണസമിതിക്ക് അഭിനന്ദനം അറിയിച്ച് സിപിഎം എം എല്‍ എ കെ ഡി പ്രസേനൻ. ഫേസ്ബുക്കിലാണ് എംഎല്‍എയുടെ അഭിനന്ദനം. മാറ്റത്തിൻ്റെ മറ്റൊരു മാതൃകയാണിത്‌. നല്ലത് ചെയ്യുമ്പോള്‍ പ്രശംസിക്കാൻ കക്ഷിഭേദം തടസ്സമാവരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്തൂരിൻ്റെ മാറിയ ചിന്ത. മാറ്റത്തിൻ്റെ മറ്റൊരു മാതൃക. പ്രശംസിക്കാൻ കക്ഷിഭേദം തടസ്സമാവരുത്. ഉപരി വിപ്ലവമെന്ന് പറഞ്ഞ്
അവഗണിക്കുകയും അരുത്. അഭിനന്ദനങ്ങൾ മാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റിനും എല്ലാ മെമ്പർമാർക്കും ജീവനക്കാർക്കുമെന്നാണ് എം എല്‍ എ ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസമാണ് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തിലെത്തുന്ന ജനങ്ങള്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമൊന്നും സര്‍ മാഡം എന്ന് വിളിക്കേണ്ടെന്ന തീരുമാനമുണ്ടായത്. പഞ്ചായത്തില്‍ നിന്ന് സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷിക്കുന്നു എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആഗസ്റ്റ് 31-ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിലായിരുന്നു ചരിത്ര തീരുമാനം.

ഇനിമുതല്‍ മാത്തൂര്‍ പഞ്ചായത്തില്‍ എന്തെങ്കിലും സേവനങ്ങള്‍ ലഭിക്കാനായി അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഉപയോഗിക്കരുത് പകരം അവകാശപ്പെടുന്നു എന്നോ താല്‍പ്പര്യപ്പെടുന്നു എന്നോ എഴുതാം എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സര്‍ എന്നും മാഡമെന്നും വിളിക്കാത്തതിന്റെ പേരില്‍ സേവനങ്ങള്‍ ലഭിക്കാതിരുന്നാല്‍ പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിനോടോ സെക്രട്ടറിയോടോ പരാതിപ്പെടാമെന്നും അധികൃതര്‍ പറഞ്ഞു.ജനങ്ങളെ സേവിക്കാനാണ് ഭരണകൂടവും സര്‍ക്കാരും നിലകൊളളുന്നത് അവര്‍ക്കുമുന്നില്‍ ജനങ്ങള്‍ അപേക്ഷിക്കുകയോ താഴ്ന്നുനില്‍ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല അവരുടെ അവകാശങ്ങളാണ് അവര്‍ ചോദിക്കുന്നത് അതുകൊണ്ടാണ് പഞ്ചായത്ത് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രവിതാ മുരളീധരന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More