ചവിട്ടേറ്റ് കിടന്നവന്റെ വേദന എനിക്കറിയാം; അച്ചടക്കവാള്‍ പ്രയോഗിക്കില്ല - വി ഡി സതീശന്‍

തൃശൂര്‍: ''ചവിട്ടേറ്റ് കിടന്നവന്റെ വേദന എനിക്കറിയാം. അതുകൊണ്ടുതന്നെ ആര്‍ക്കെതിരെയും അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിക്കില്ല''- പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തൃശൂര്‍ ഡി സി സി പ്രസിഡന്‍റ് ജോസ് വെള്ളൂര്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് കോണ്‍ഗ്രസ് ഉള്‍പ്പോര് പരാമര്‍ശിച്ചുകൊണ്ട് സതീശന്‍ പ്രസ്താവന നടത്തിയത്. തോല്‍ക്കുമ്പോള്‍ മാത്രമല്ല വിജയിക്കുമ്പോഴും അവലോകനങ്ങള്‍ അനിവാര്യമാണ്. 2011 ലെ തെരഞ്ഞെടുപ്പ് വിജയം മെച്ചപ്പെട്ട വിജയമായിരുന്നില്ല. 2019 തെരഞ്ഞടുപ്പ് വിലയിരുത്തലാകട്ടെ ശരിയുമായിരുന്നില്ല - ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നിവരുടെ കാലത്തെ വിജയങ്ങളെ ഇകഴ്ത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം. തങ്ങളുടെ കാലത്തെ വിജയങ്ങളെക്കുറിച്ചുള്ള രമേശ്‌ ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനക്കുള്ള പരോക്ഷമായ മറുപടിയായിരുന്നു ലക്ഷ്യം.

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം പരാജയങ്ങള്‍ ആരുടേയും തലയില്‍ കെട്ടിവെയ്ക്കാന്‍ താനില്ലെന്നും വീട്ടിനകത്തെ പ്രശ്നങ്ങള്‍ പുറത്തുപറയാതിരിക്കാനുള്ള അച്ചടക്ക ബോധം പ്രധാനമാണെന്നും അതാണ് സംഘടനാപരമായ ബോധ്യമെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഭാഷ അറിയില്ല, കേരളത്തിന്റെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ പി സി സി പ്രസിഡന്‍റ് കെ. സുധാകരനാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഒരാളെയും മാറ്റി നിര്‍ത്തില്ല. ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നീ നേതാക്കള്‍ പ്രസ്ഥാനത്തിന് വേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണെന്നും കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവാണ് തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More