നിപ വീണ്ടും; കോഴിക്കോട്ട് മരണപ്പെട്ട 12 കാരന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കോഴിക്കോട്ട്

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ മസതിഷ്ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ചു മരണപ്പെട്ട 12 കാരന് നിപ വൈറസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഇന്നലെ (ശനിയാഴ്ച) യാണ് മരണപ്പെട്ട കുട്ടിയുടെ ലാബ് പരിശോധനാ റിപ്പോര്‍ട്ട് പൂനാ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്. വിവരമറിഞ്ഞയുടനെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കാനും ഉന്നതതല കൂടിയാലോചനകള്‍ക്കുമായി ആരോഗ്യ വകുപ്പ് അടിയന്തിര രോഗം ചേര്‍ന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് കോഴിക്കോട്ടേക്ക് തിരിച്ചു. 

ഇന്ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൌസിലും 12 മണിക്ക് കലക്ടറേറ്റിലും അടിയന്തിര ഉന്നതതല രോഗം ചേരും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗങ്ങളില്‍ മന്ത്രിമാരായ പി എ മുഹമ്മദ്‌ റിയാസ്, അഹമദ് ദേവര്‍ കോവില്‍ എന്നിവര്‍ പങ്കെടുക്കും. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് മസതിഷ്ക ജ്വരവും ഛര്‍ദ്ദിയും മൂലം കുട്ടി മരണപ്പെട്ടത്. ലക്ഷണങ്ങള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ സാമ്പിള്‍ പരിശോധനക്ക് അയച്ചിരുന്നു. ഇന്നലെ വൈകീട്ട്  ലഭിച്ച റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മൂന്ന് ടെസ്റ്റുകളും പോസിറ്റീവാണ് എന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിപ മൂലം മരണപ്പെട്ട 12 കാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, രക്ഷിതാക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍, അയല്‍വാസികള്‍ തുടങ്ങിയവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ ഇല്ല എന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. കുട്ടിയുടെ പ്രദേശത്തേക്കുള്ള വഴികളും റോഡുകളും പൊലിസ് അടച്ചിട്ടുണ്ട്. 2018 ല്‍ കോഴിക്കോട്ടും 2019 ല്‍ കൊച്ചിയിലുമാണ് കേരളത്തില്‍ ഇതുവരെ നിപ സ്ഥിരീകരിച്ചിട്ടുള്ളത്. വവ്വാലുകളില്‍ നിന്ന് പകര്‍ന്ന വൈറസാണ് നിപയുടെ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ  ചങ്ങരോത്തുണ്ടായ ആദ്യ നിപ പകര്‍ച്ചയില്‍ നഴ്സ് സൌമ്യയടക്കം 17 പേരാണ് മരണപ്പെട്ടത്. എന്നാല്‍ കൊച്ചിയില്‍ കാര്യമായ പകര്‍ച്ചയില്ലാതെകാക്കാന്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയ്ക്ക് സാധിച്ചു. കോഴിക്കോട്, കണ്ണൂര്‍ , മലപ്പുറം ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 2 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

യുഡിഎഫിനായി വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണം നിഷേധിച്ച് ബിജു രമേശ്

More
More
Web Desk 2 days ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 3 days ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More