ഇനി പൊലിസ് വീടുകളില്‍ കയറി പരിശോധിക്കും, ക്വാറന്‍റീനിലുള്ളവര്‍ വീട്ടിലില്ലെങ്കില്‍ കേസെടുക്കും

തിരുവനന്തപുരം: കൊവിഡ് ബാധിച്ചവരും ക്വാറന്‍റീനില്‍ കഴിയുന്നവരും വീട്ടില്‍ത്തന്നെയിരിക്കുന്നുണ്ടോ എന്ന് ഇനി പൊലിസ് വീടുകളില്‍ കയറി പരിശോധിക്കും. ഈ സന്ദര്‍ഭത്തില്‍ അവര്‍ വീട്ടിലില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കും. ഇതിനുപുറമേ ക്വാറന്‍റീന്‍ പാലിക്കാതെ കറങ്ങി നടക്കുന്നവരെ പൊലിസ് വീടുകളില്‍ നിന്ന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്‍ററുകളി (സി.എഫ്.എല്‍.ടി.സി) ലേക്ക് മാറ്റും. ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിന്‍റെതാണ് തീരുമാനം. കൊവിഡ് പോസിറ്റീവായവരുടെ വീടുതോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ പട്രോള്‍ സംഘത്തെയാണ് നിയോഗിക്കുന്നത്. ദ്രുതപ്രതികരണ സേന മുഖേന കോവിഡ് രോഗികളുടെ ക്വാറന്റീന്‍ ഉറപ്പുവരുത്തും. 

സംസ്ഥാനത്ത് ഗാര്‍ഹിക സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന രോഗികളുടെ എണ്ണം, സമ്പര്‍ക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡുതല കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളുടെ എണ്ണം, ഗാര്‍ഹിക സമ്പര്‍ക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയവരുടെയും വിവരങ്ങള്‍, ക്വാറന്റീനിലുള്ള എത്ര വീടുകളില്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പഞ്ചായത്തുകളില്‍ നിന്ന് ശേഖരിച്ച് ദിവസേന റിപ്പോര്‍ട്ട് ചെയ്യും. കൊവിഡ് ബാധിച്ചവര്‍ക്ക് വീടുകളില്‍ തന്നെ ക്വാറന്റീനില്‍ കഴിയാനുള്ള സൗകര്യം ലഭ്യമാണോയെന്ന് പൊലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എല്‍.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കില്‍ പോലീസ് സഹായം ലഭ്യമാക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ക്വാറന്റീ്നില്‍ കഴിയുന്ന രോഗികള്‍ക്ക് അവശ്യവസ്തുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവ എത്തിച്ചുനല്‍കാന്‍ പൊലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പൊലീസ് മുന്നിലുണ്ടാകുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഗാര്‍ഹിക സമ്പര്‍ക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെ പേരുവിവരങ്ങള്‍ ദിനേന റിപ്പോര്‍ട്ട് ചെയ്യാനും അതുവഴി അച്ചടക്കമുറപ്പുവരുത്താനുമാണ് ആരോഗ്യവകുപ്പിന്റെയും പൊലിസിന്റെയും സംയുക്ത നീക്കം ലക്‌ഷ്യം വെയ്ക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More