'നിങ്ങള്‍ക്കെന്താണ് നെഹ്രുവിനോട് ഇത്രയും വെറുപ്പ്'; ബിജെപിയോട് ശിവസേന

മുംബൈ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം പുറത്തിറക്കിയ പോസ്റ്ററില്‍ നിന്ന് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ ഒഴിവാക്കിയ സംഭവത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. നെഹ്രുവിന്റെ ചിത്രം ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇടുങ്ങിയ ചിന്താഗതിയെയാണ് വ്യക്തമാക്കുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപി എന്തുകൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്രുവിനെ ഇത്രയധികം വെറുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ശിവസേന മുഖപത്രമായ സാമനയിലാണ് സഞ്ജയ് റാവത്ത് ബിജെപിയെ വിമര്‍ശിച്ചത്.

'നെഹ്രു അദ്ദേഹത്തെ വെറുക്കാനായി എന്താണ് ചെയ്തത്? വാസ്തവത്തില്‍ അദ്ദേഹം നിര്‍മ്മിച്ച സ്ഥാപനങ്ങളാണ് ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ് ഇന്നും ഇന്ത്യയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നത്' സഞ്ജയ്‌ റാവത്ത് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കാത്ത, സ്വതന്ത്ര്യ ഇന്ത്യക്കായി പോരാടാത്തവര്‍ക്കുവേണ്ടി സ്വാതന്ത്ര്യത്തിനായി അഹോരാത്രം പോരാടിയവരെ മാറ്റി നിര്‍ത്തുകയാണ്. ഇത് രാഷ്ട്രീയ പകപോക്കലാണ്. ബിജെപിയുടെ ഈ പ്രവൃത്തി ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിച്ചു. സ്വാതന്ത്രാനന്തരം നെഹ്രുവിന്റെ നയങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടാവാം എന്നാല്‍ സ്വാതന്ത്രത്തിനുവേണ്ടിയുളള അദ്ദേഹത്തിന്റെ സംഭാവനകളെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

Contact the author

Web Desk

Recent Posts

National Desk 22 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 23 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 1 day ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 1 day ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 2 days ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 2 days ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More