തെറ്റിദ്ധരിപ്പിച്ച് വർ​ഗീയ വിഭജനത്തിന് ശ്രമം: ബിജെപി എംപി-ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു

മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനാണ് കുറ്റിപ്പുറം പൊലീസാണ് ബി ജെ പി നേതാവും പാർലമെണ്ടഗവും  ശോഭാ കരന്തലജെക്കെതിരെ കേസ് ചാർജ്ജ് ചെയ്തതു. പൗരത്വ ഭേദഗതി നിയമത്തെ  അനുകൂലിച്ചു നടന്ന യോഗത്തിൽ പങ്കെടുത്തവർക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും മതസ്പർദ്ധ വളർത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ശോഭാ കരന്തലജെയ്ക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്.ഇതേ വാർത്ത പ്രചരിപ്പിച്ചതിന് സേവാഭാരതി ഭാരവാഹികൾക്കെതിരെയും കേസുണ്ട്. ട്വിറ്ററിലൂടെയാണ് ശോഭാ കരന്തലജെ കുറ്റിപ്പുറത്ത് കുടിവെള്ള നിഷേധം നടക്കുന്നതായ വാർത്ത പ്രചരിപ്പിച്ചത്.

അതേസമയം കിണറ്റിലെ ജനനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്നാണ് വെള്ളം എടുക്കൽ നിഷേധിച്ചത് എന്ന് സ്ഥലമുടമ പറഞ്ഞു. ഒരു വിഭാഗത്തെ മാത്രം തടഞ്ഞിട്ടില്ലെന്നും തന്‍റെ കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ ആരെയും ഇപ്പോൾ അനുവദിക്കാറില്ലെന്നും മറിച്ചുള്ള വാർത്ത ശരിയല്ലെന്നും സ്ഥലമുടമ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 4 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More