അൻസി കബീർ മിസ്സ് സൗത്ത് ഇന്ത്യ; വിജയികളിലേറെയും മലയാളികൾ

മിസ് സൗത്ത് ഇന്ത്യ 2021 കിരീടം കേരളത്തിന്റെ അൻസി കബീർ കരസ്ഥമാക്കി.  ചന്ദ്രലേഖ നാഥ്‌ (കേരളം ) ഫസ്റ്റ് റണ്ണറപ്പും  ശ്വേത ജയറാം (കേരളം) സെക്കന്റ് റണ്ണറപ്പുമായി. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ്  നടത്തിയ  പത്തൊൻപതാമത്‌  മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യ മത്സരത്തിലാണ് ഇവർ ജേതാക്കളായത്. 

മിസ്സ് സൗത്ത് ഇന്ത്യ വിജയികളെ പെഗാസസ് ഗ്ലോബൽ   പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിത് സുവർണ്ണ കിരീടങ്ങൾ  അണിയിച്ചു ആഗസ്ററ് 27  ന് കോയമ്പത്തൂർ ലേ  മെറിഡിയൻ ഹോട്ടലിൽ  നടന്ന മത്സരത്തിൽ ദക്ഷിണേന്ത്യയിലെ  അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 14   സുന്ദരിമാരാണ് റാംപിൽ മാറ്റുരച്ചത്.

റീജിയണൽ  ടൈറ്റിൽ വിജയികൾ

മിസ്സ് തമിഴ്നാട്      -  ദാച്ചായനി സാന്താ സോർബ്ബാൻ 

മിസ്സ് ക്വീൻ കേരള - ചന്ദ്രലേഖ നാഥ്‌

മിസ്സ് ക്വീൻ തെലുങ്കാന -  ദീപ്തി ശ്രീരംഗം  

മിസ്സ് ക്വീൻ കർണ്ണാടക - അഫ്രിൻ സൈദ്  

സബ് ടൈറ്റിൽ വിജയികൾ

മിസ്സ് കൺജീനിയാലിറ്റി – അഭിനയ സുബ്രമണ്യൻ (തമിഴ്നാട് ) 

മിസ്സ് റാംപ്  വോക്‌            –  ദാച്ചായനി സാന്താ സോർബ്ബാൻ

മിസ്സ് പെർഫെക്റ്റ് ടെൻ       –  റീമ രവിശങ്കർ (കേരളം)

മിസ്സ് വ്യൂവേഴ്സ് ചോയ്സ്       – ശ്രീലക്ഷ്മി (കേരളം ) 

മിസ്സ് സോഷ്യൽ മീഡിയ   – ശ്രീലക്ഷ്മി (കേരളം )

മിസ്സ് ഹ്യുമേനസ്      –  അഥിതി കെ ഷെട്ടി (കർണ്ണാടക )

ഡിസൈനർ സാരി,  ബ്ലാക്ക് ഗൗൺ   എന്നിങ്ങനെ രണ്ട്  റൗണ്ടുകളിലായാണ് മത്സരം നടന്നത്. ഡോ. കുര്യച്ചൻ  ( ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയ്നർ,റോട്ടറി ക്ലബ്  ), അഭിഷിക്ത ഷെട്ടി (മോഡൽ), രേഷ്‌മ നമ്പ്യാർ (അഭിനേത്രി, മോഡൽ  ) ,ഡോ .ജയശ്രീ ചന്ദ്രമോഹൻ (ഫിറ്റ്നസ് തെറാപ്പിസ്റ്റ്  )എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. പ്രമുഖർ  അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്. 

അഭിനയ സുബ്രമണ്യൻ (തമിഴ്നാട് ) അഥിതി കെ ഷെട്ടി (കർണ്ണാടക ) അഫ്രിൻ സൈദ് (കർണ്ണാടക ) അൻസി കബീർ (കേരളം ) ചന്ദ്രലേഖ നാഥ്‌ (കേരളം ) ദീപ്തി ശ്രീരംഗം (തെലുങ്കാന ) ദീപ്തി ( തമിഴ്നാട് ) ദാച്ചായനി സാന്താ സോർബ്ബാൻ  ( തമിഴ്നാട് ) ദിവ്യ ശിവപ്പ ബെന്നി (കർണ്ണാടക ) ഹർഷിത പൂജാരി (കർണ്ണാടക )  റീമ രവിശങ്കർ (കേരളം) ഷണ്മുഖപ്രിയ (തമിഴ്നാട് ) ) ശ്വേത ജയറാം (കേരളം) ശ്രീലക്ഷ്മി (കേരളം ) എന്നിവരാണ് മത്സരാർഥികൾ.  കോവിഡ്  പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്.
Contact the author

Web Desk

Recent Posts

Web Desk 6 hours ago
Lifestyle

വാഴത്തണ്ടിനെ കുറച്ചു കാണല്ലേ! കക്ഷി ചില്ലറക്കാരനല്ല

More
More
Web Desk 4 days ago
Lifestyle

'സ്വയം' വിവാഹിതയായ മോഡല്‍ 'സ്വയം' ഡിവോഴ്‌സാകുന്നു; പ്രിയപ്പെട്ടവനെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തല്‍

More
More
Web Desk 3 weeks ago
Lifestyle

ചൈനയിലെ ലില്ലിപുട്ട് ചർച്ചയാകുന്നു

More
More
Web Desk 3 weeks ago
Lifestyle

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ധരിക്കാവുന്ന ഹിജാബ്

More
More
Web Desk 1 month ago
Lifestyle

പച്ചമാംസം കഴിച്ച് ആരോഗ്യസംരക്ഷണം: അമേരിക്കന്‍ യുവാവ് വൈറല്‍

More
More
Web Desk 2 months ago
Lifestyle

ഇരുപത് കോടി വില പറഞ്ഞ 'സുല്‍ത്താന്‍' വിടവാങ്ങി

More
More