ഗുജറാത്ത് സുരക്ഷിതമല്ല; നിത അംബാനി യാത്ര റദ്ദാക്കി

മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാ പ്രശനത്തെ തുടര്‍ന്നാണ്‌ നിത ഗുജറാത്ത് സന്ദര്‍ശനം ഒഴിവാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 26ന് അംബാനിയുടെ മുംബൈയിലെ വീടായ 'ആന്‍ഡിലിയ' യുടെ സമീപത്തു നിന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങള്‍ എല്ലാം മുന്‍ നിര്‍ത്തിയാണ് നിത ഗുജറാത്തിലേക്ക് പോകേണ്ടന്നു തീരുമാനിച്ചത്.

നിത അംബാനി ഗുജറാത്ത് യാത്രക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെയും, സോണൽ ഡിസിപിയുടെയും ഉപദേശപ്രകാരമാണ് യാത്ര റദ്ദാക്കിയത്. വീടിന്‍റെ സമീപത്തുനിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് ശേഷം നിരവധി ഭീഷണികള്‍ ലഭിച്ചിരുന്നു. കര്‍ഷകപ്രക്ഷോഭം ആരംഭിച്ചതിനു പിന്നാലെയാണ് ഇത്തരം ഭീഷണികള്‍ ഉണ്ടായതെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ എന്‍ ഐ എയോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിനുസമീപം ഉപേക്ഷിക്കപ്പെട്ട കാറില്‍ ഇരുപതോളം ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം തന്നെ കാറിന്‍റെ ഉടമയെ കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഡ്രൈവര്‍ മരണപ്പെടുകയായിരുന്നു.

മഹീന്ദ്ര സ്കോർപിയോ എസ്‌യുവിയുടെ രജിസ്റ്റർ ചെയ്ത ഉടമ താനാണെന്നും ഒരു വർഷത്തിലേറെയായി തന്റെ കാർ ഉപയോഗത്തിലില്ലെന്നും അടുത്തിടെ വാഹനം ഓടിക്കാൻ ആഗ്രഹിച്ചതിനാലാണ് ഫെബ്രുവരി 16 ന് പുറത്തെടുത്തതെന്നും ഹിരൻ മരിക്കുന്നതിന് മുന്‍പ് പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ യാത്രക്കിടെ കാർ കേടായതിനെ തുടർന്നാണ് മുളുണ്ട് ഐരോളി ലിങ്ക് റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തത്. പിറ്റേന്ന് വണ്ടിയെടുക്കാൻ തിരിച്ചെത്തിയപ്പോഴാണ് വാഹനം മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. മോഷ്ടിച്ച വാഹനത്തെക്കുറിച്ച് പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.


Contact the author

Web Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More