ലീഗ് നേതൃത്വം വേട്ടക്കാര്‍ക്കൊപ്പം; സ്ത്രീകളുടെ ആത്മാഭിമാനത്തിന് വില കല്‍പ്പിക്കുന്നില്ല

കോഴിക്കോട്: രാഷ്​ട്രീ​യ മു​ത​ലെ​ടു​പ്പി​നുവേണ്ടി അ​ധ്വാ​നി​ക്കാൻ വിധിക്കപ്പെട്ട ശ​രീ​ര​ങ്ങ​ളായി സ്ത്രീ​ക​ളെ കാണുന്ന രീതി മാറണമെന്ന്  ഹരിത നേതാവ് മുഫീദ തെസ്നി. അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിത പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് ഉന്നതാധികാരസമിതി തീരുമാനിച്ചത്. എന്നാല്‍ പ്രതികരിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റപ്പോഴാണെന്നും,  അശ്ലീല പരാമര്‍ശം നടത്തിയ ചില സംഘടനാ ഭാരവാഹികള്‍ക്കെതിരെയാണ് ഹരിത ശബ്ദമുയര്‍ത്തിയതെന്നും മുന്‍ പ്രസിഡന്‍റ് കൂടിയായ മുഫീദ തെസ്നി പറഞ്ഞു.

 'മാധ്യമം' ദിനപത്രത്തില്‍ 'ഞങ്ങള്‍ പൊരുതും ഹരിത പകര്‍ന്ന കരുത്തോടെയെന്ന' ലേഖനത്തിലാണ് മുഫീദ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ലീഗിന്‍റെ നിലപാടിനെതിരെ രൂക്ഷമായി വിമര്‍ശിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്ത്രീകളെ തൊഴിലാളികളും, പുരുഷ്യന്മാരെ മുതാലളികളുമാക്കുന്ന സ്ഥിതി മാറ്റേണ്ടതുണ്ട്. പാ​ര്‍ട്ടി​ക​ളു​ടെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​നും രാഷ്​ട്രീ​യ മു​ത​ലെ​ടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായി സ്ത്രീകളെ കാണുന്ന രീതി രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇല്ലാതാകണം.

ഹ​രി​ത പ​രാ​തി ന​ൽ​കി​യത്  എ​തി​ർ പാര്‍ട്ടികള്‍ക്കെതിരെയോ,​ പാ​ർ​ട്ടി ഘ​ട​ക​ങ്ങള്‍ക്കെതിരെയോ അല്ല. ഭാ​ര​വാ​ഹി​ക​ളാ​യ ചി​ലര്‍ക്കെതിരെയാണ്. ലീ​ഗ് പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​നെ​തി​രെ​യോ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യോ അല്ല. സം​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടു​മ​ല്ല. ആത്മാഭിമാനത്തിന് ക്ഷതമേറ്റപ്പോഴാണ് ഹരിതയിലെ അംഗങ്ങള്‍ പ്രതികരിച്ചത്. ഇതില്‍ നീതി പ്രതിക്ഷിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് ഹരിത പിരിച്ചുവിട്ട കാര്യം ഭാരവാഹികള്‍ അറിഞ്ഞത്. സ്ത്രീ വിരുദ്ധ പ്രസ്താവനയെ പാര്‍ട്ടി ഗൗരവകരമായി കാണുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. അച്ചടക്ക ലംഘനം നടത്തിയല്ല ഹരിതയിലെ അംഗങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ചത്, അത് ഭരണഘടനാപരമായ അവകാശങ്ങളുടെ ഭാഗമായാണ്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരമൊരു സന്ദേശം വരും തലമുറക്ക് നല്‍കിയില്ലെങ്കില്‍ പിന്നെ കുറ്റബോധം പേറി നടക്കേണ്ടി വരും. ഇത്രയും കാലം കയ്യില്‍ പിടിച്ച പച്ച കൊടി തെറ്റിയിട്ടില്ലായെന്ന് വിശ്വസിക്കുന്നു. ആ പ്രതീക്ഷ മുറുകെപ്പിടിച്ചു തന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഹരിത അതിനു ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്നും, മുഫീദ ലേഖനത്തില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More