പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്തവനയെ അനുകൂലിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനെ തള്ളി ഷാഫി പറമ്പില്‍

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വിവാദ പ്രസ്താവനയെ പിന്തുണച്ച പാലാ മണ്ഡലം കമ്മറ്റിയെ തള്ളി പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്  ഷാഫി പറമ്പില്‍. സമൂഹത്തില്‍ വിഭാഗിയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ലന്ന് ഷാഫി പറമ്പില്‍ ഫേസ് ബുക്കില്‍ കുറിച്ചു. 
കേരളത്തില്‍ ക്രിസ്ത്യന്‍ യുവാക്കളെ ലക്ഷ്യം വെച്ച് ലൗവ്‌ ജിഹാദും, നര്‍ക്കോട്ടിക്ക്സ് ജിഹാദും പ്രവര്‍ത്തിക്കുന്നുവെന്നാണ് ബിഷപ്പ് കഴിഞ്ഞ ദിവസം ആരോപിച്ചത്.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഏത് വിഷയത്തിലായാലും യൂത്ത് കോൺഗ്രസ്സ് നിലപാട് അതിന്റെ സംസ്ഥാന കമ്മിറ്റിയാണ് പറയേണ്ടത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക യൂണിറ്റിന്റെ പ്രസിഡന്റ് സംഘടനയോട് ആലോചിക്കാതെ പറഞ്ഞ കാര്യങ്ങൾ യൂത്ത് കോൺഗ്രസ്സ് നിലപാടല്ല. സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ഒരു നിലപാടിനും യൂത്ത് കോൺഗ്രസ്സ് പിന്തുണയുണ്ടാവില്ല. അതിനെ ശക്തമായി എതിർക്കും.

കത്തോലിക്ക സഭയിലെ പെണ്‍കുട്ടികളേയും, ആണ്‍കുട്ടികളേയും ലൗവ്‌- നര്‍ക്കോട്ടിക്ക് ജിഹാദികള്‍ ലക്ഷ്യം വെക്കുന്നവെന്നാണ്  മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ആരോപിച്ചത്. മറ്റ് മതങ്ങളിലുള്ള കുട്ടികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് നര്‍ക്കോട്ടിക്ക് ജിഹാദികള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആയുധമേന്തി യുദ്ധം ചെയ്യാന്‍ പറ്റാത്തയിടങ്ങളിലാണ് മയക്കുമരുന്നുകള്‍ നല്‍കി ജിഹാദികള്‍ യുവാക്കളെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും  ബിഷപ്പ് ആരോപിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. അവയില്‍ ശ്രദ്ധിക്കേണ്ടത് ഒന്ന് ലവ് ജിഹാദും, മറ്റൊന്നും നര്‍ക്കോട്ടിക്ക് ജിഹാദുമാണ്. കേരളത്തില്‍ തീവ്രവാദികളുടെ സ്ലീപിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ടെന്നും ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ബിഷപ്പിന്‍റെ പ്രസ്താവനയോട് അനുകൂല നിലപാട് സ്വീകരിച്ച  യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിക്കെതിരെയാണ് ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌.



Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More