കൊച്ചി: സംവിധായകന്‍ സക്കറിയ നിര്‍മ്മിച്ച് നവാഗത സംവിധായകനായ അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'ആയിഷ' എന്ന അറബി-മലയാളം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് പുറത്തിറങ്ങിയത്. ഇത് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മഞ്ജു വാര്യര്‍ക്ക് ഇത് ജന്മദിന സര്‍പ്രൈസ് ആയി. ആദ്യത്തെ അറബി-മലയാളം ചിതമാണ് ആയിഷ. മുഴുവനായി ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിക്കുന്ന ആയിഷയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം വന്നുചേര്‍ന്നിരിക്കുന്നത് ഇന്ന് 43 -ാം ജന്മദിനമാഘോഷിക്കുന്ന മഞ്ജു വാര്യര്‍ക്കാണ്.
മലയാളത്തിനും അറബിക്കും പുറമേ ഇംഗ്ലീഷിലും മറ്റ് ചില ഇന്ത്യന്‍ ഭാഷകളിലും ചിത്രം പുറത്തിറക്കും. ഇന്‍ഡോ അറബിക് പശ്ചാത്തലത്തിലുള്ള കഥപറയുന്ന 'ആയിഷ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത് ആസിഫ് കക്കോടിയാണ്. എം ജയച്ചന്ദ്രനാണ് സംഗീത സംവിധാനം. ബി കെ ഹരിനരായണനും സുഹൈല്‍ കൊയയും ഗാനങ്ങള്‍ ഒരുക്കും. അടുത്ത ജനുവരിയില്‍ ചിത്രീകരണമാരംഭിക്കുന്ന ആയിഷയുടെ ചയാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു ശര്‍മയാണ്. അപ്പു എന്‍ ഭട്ടതിരി എഡിറ്റു ചെയ്യും.
ജന്മദിനത്തോടനുബന്ധിച്ച് നടി മഞ്ജു വാര്യര്‍ക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. ഗീതു മോഹന്‍ ദാസ്, പൂര്‍ണ്ണിമാ ഇന്ദ്രജിത്ത്, സംയുക്താ വര്‍മ്മ, അനുശ്രീ തുടങ്ങി നിരവധി താരങ്ങളാണ് കരുത്തിന്റെ പ്രതീകം കൂടിയായ മലയാളത്തിന്റെ പ്രിയ നടിക്ക് ആശംസകള്‍ നേര്‍ന്നത്.