കാര്‍ഷിക വായ്‌പ എഴുതിത്തള്ളല്‍ , സൗജന്യ വൈദ്യുതി, യുവാക്കള്‍ക്ക് ജോലി - യുപി പിടിക്കാന്‍ കോണ്‍ഗ്രസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്‌പകള്‍ എഴുതി തള്ളുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതോടൊപ്പം, എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ വൈദ്യുതിയും, യുവാക്കള്‍ക്ക് ജോലിയും ഉറപ്പാക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ വിള നഷ്ട്ടപ്പെട്ടവര്‍ക്ക് ആനൂകൂല്യങ്ങള്‍ ഉറപ്പാക്കും. സ്ത്രീ സുരക്ഷക്കും കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

യോഗി സര്‍ക്കാര്‍ വാഗ്ദാങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയെ മുന്‍ നിര്‍ത്തി യുപി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 7 സീറ്റുകളിലായി കോണ്‍ഗ്രസ് ചുരുങ്ങിയിരുന്നു. പ്രിയങ്കാ ഗാന്ധിയെ പ്രചരണത്തിനിറക്കുന്നത് വോട്ട് ബാങ്കിനെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. 

ഇതിന്റെ ഭാഗമായി12,000 കിലോമീറ്ററില്‍ പ്രതിജ്ഞാ യാത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ സ്ഥിതിയും ജാതി സമവാക്യങ്ങളും വിശകലശനം ചെയ്ത് മിഷന്‍ അപ് 2022 നും രൂപം നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമാണെന്ന് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. 


Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 6 hours ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More
National Desk 10 hours ago
National

'നരേന്ദ്രമോദി എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു'-ഉദയനിധി സ്റ്റാലിന്‍

More
More
National Desk 10 hours ago
National

തെരഞ്ഞെടുപ്പ് തോല്‍വി: കമല്‍നാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും

More
More
Web Desk 1 day ago
National

മിഷോംഗ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ കനത്ത മഴ, വിമാനത്താവളം വെളളത്തില്‍

More
More
National Desk 1 day ago
National

കോണ്‍ഗ്രസ് തിരിച്ചുവരും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നേതാക്കള്‍

More
More