ഇന്ത്യയിൽ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ

ഇന്ത്യയിൽ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ. ഇന്ന് അർധരാത്രി മുതലാണ് ലോക് ഡൗൺ പ്രാബല്യത്തിൽ വരിക. കോവിഡ്-19 മ​​​ഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. പത്തൊമ്പതാം തീയതിയിലെ ജനതാ കർഫ്യൂ വൻവിജയമായിരുന്നു ഇതിന് പിന്നിലെ പ്രയത്നങ്ങളെ അഭിനന്ദിക്കുന്നെന്നും പറഞ്ഞാണ് പ്രധാനമന്ത്രി അഭിസംബോധന ആരംഭിച്ചത്. കൊവിഡ്-19 നെ നേരിടാൻ മറ്റ് മാർ​ഗങ്ങൾ ഇല്ലെന്നും അടുത്ത 21 ദിവസം പുറത്ത് ഇറങ്ങുന്നതിനെ കുറിച്ച് മറക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അകലം പാലിക്കുകയല്ലാതെ മറ്റ് മാർ​ഗങ്ങൾ ഇല്ല. രാജ്യത്തെ ഓരോ പൗരന്റെയും ജീവൻ രക്ഷിക്കാനുളള നടപടിയാണ് ഇത്. രാജ്യത്ത് ഓരോരുത്തരും എവിടെയാണോ അവിടെത്തന്നെ തുടരണം. 21 ​ദിവസത്തേക്ക് സമ്പൂർണ കർഫ്യൂ ആയിരിക്കും. അടുത്ത 21 ദിവസം പുറത്ത് ഇറങ്ങുന്നതിനെ കുറിച്ച് മറക്കണം.  വികസത രാജ്യങ്ങൾ പോലും മഹാമാരിക്ക് മുന്നിൽ തകർന്നു. എല്ലാവരും വീടുകളിൽ തന്നെ തുടരണം. ഓരോ പൗരന്റെയും ജീവൻ രക്ഷിക്കാനാണ് നടപടി. അടുത്ത 21 ​ദിവസം രാജ്യത്തിന് നിർണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾക്ക് 15000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

Contact the author

web desk

Recent Posts

National Desk 15 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 18 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 18 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 21 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More