കൊറോണയെ നേരിടാന്‍ ഇന്‍റര്‍നെറ്റ് തരൂ, 370 - നെ കുറിച്ചൊക്കെ പിന്നെ പറയാം - ഒമര്‍ അബ്ദുളള

ശ്രീ നഗര്‍ : രാജ്യം കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ രോഗം പടരാത്തിരിക്കാനുള്ള മുന്‍ കരുതലിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉടന്‍ പുനസ്ഥാപിക്കണമെന്നും വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. വൈറസ്‌ വ്യാപനം മുന്‍കൂട്ടിക്കണ്ട് തടങ്കലില്‍ നിന്ന് ഇനിയും മോചിപ്പിക്കപ്പെടാത്ത മുഴുവന്‍ കാശ്മീരി നേതാക്കളെയും മോചിപ്പിക്കണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒമര്‍.

ആര്‍ട്ടിക്ള്‍ 370 - നെ കുറിച്ചും ജമ്മുകാശ്മീരിന്‍റെ  പ്രത്യേക പദവി റദ്ദാക്കിയതിനെ കുറിച്ചുമൊക്കെ പിന്നീടു പ്രതികരിക്കാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഒമര്‍ അബ്ദുള്ള പറഞ്ഞു. നാമിപ്പോള്‍ കൊറോണ വൈറസിനെതിരെ ജീവന്‍ മരണപ്പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തടങ്കലിലാക്കപ്പെട്ട ദിവസത്തില്‍ നിന്ന് വളരെ മാറിയ ലോകമാണ് തനിക്കിപ്പോള്‍ കാണാന്‍ കഴിയുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Contact the author

web desk

Recent Posts

National Desk 6 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 10 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More