പാലാ ബിഷപ്പിനെ പിന്തുണച്ച് പി ജെ ജോസഫ്

കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ്  ചെയര്‍മാന്‍ പി ജെ ജോസഫ്. ബിഷപ്പ് സംസാരിച്ചത് മദ്യത്തിനും, മയക്കുമരുന്നിനുമെതിരെയാണ്. ചിലര്‍ ആ പ്രസ്താവനയെ വളച്ചോടിക്കുകയാണ്. സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. മുസ്ലിം സംഘടനകള്‍ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് ശരിയായില്ല. എല്ലാവരും സഹകരണത്തിന്‍റെയും, സമാധാനത്തിന്‍റെയും അന്തരീക്ഷം കാത്ത് സൂക്ഷിക്കണമെന്നും ജോസഫ് പറഞ്ഞു.

അതേസമയം, ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവന അതിരുകടന്നു പോയി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ആത്മീയ നേതാക്കള്‍ ഒഴിവാക്കണം. മത മേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുമെന്നുമാണ് വിഡി സതീശന്‍ ആരോപിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കത്തോലിക്ക സഭയിലെ പെണ്‍കുട്ടികളേയും, ആണ്‍കുട്ടികളേയും ലൗവ്‌- നര്‍ക്കോട്ടിക്ക് ജിഹാദികള്‍ ലക്ഷ്യം വെക്കുന്നവെനാണ് ബിഷപ്പ് കഴിഞ്ഞ ദിവസം ആരോപിച്ചത്. മറ്റ് മതത്തിലുള്ള കുട്ടികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് നര്‍ക്കോട്ടിക്ക് ജിഹാദുകള്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ആയുധം നല്‍കി യുദ്ധം ചെയ്യാന്‍ പറ്റാത്തയിടങ്ങളില്‍ മയക്കുമരുന്നുകള്‍ നല്‍കി യുവാക്കളെ കൂടെ ചേര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബിഷപ്പ് ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 11 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 13 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More