കൊച്ചി: മലയാള സിനിമാ നടന്‍ റിസബാവ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടർ പശുപതി എന്ന സിനിമയിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചുകൊണ്ടായിരുന്നു റിസബാവയുടെ തുടക്കം. എന്നാല്‍ സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഇൻ ഹരിഹർ നഗറിലെ വില്ലൻ വേഷത്തിലൂടെയാണ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങാന്‍ റിസബാവക്ക് സാധിച്ചു. ബിഗ് സ്ക്രീനില്‍ മാത്രമല്ല, മിനി സ്ക്രീന്‍ പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു റിസബാവ. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.