ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികം - ടി സിദ്ദിഖ്

ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണെന്ന് ടി സിദ്ദിഖ് എം എല്‍ എ. പുഴ മാലിന്യം ഏറ്റവും വലിയ വെല്ലുവിളിയാണെന്നും, എന്നാല്‍ പുഴയിലെ മാലിന്യങ്ങള്‍ ആരെങ്കിലുമൊക്കെ ഏറ്റെടുക്കാന്‍ വരികയാണെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നുമാണ് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചത്. കെ പി അനില്‍കുമാര്‍ രാജി വെച്ച് സി പി എമ്മില്‍ ചേര്‍ന്ന സമയത്ത് ഇത്തരമൊരു പോസ്റ്റിട്ടത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇപ്പോൾ പുഴകൾ നേരിടുന്ന ഏററവുംവലിയ പ്രശ്നം മലിനീകരണമാണ്. പലതരം മലിനീകരണങ്ങൾ... പെരിയാറിന്റെയും ചാലിയാറിന്റേതുമൊക്കെ നമുക്കറിയാം. കീടനാശിനി പ്രയോഗങ്ങൾ, രാസവസ്തുക്കൾ ഒഴുക്കിവിടൽ, പ്ലാസ്റ്റിക്കും സർവമാലിന്യങ്ങളും ഒഴുക്കിവിടുന്നു. എങ്ങോട്ടാണ് നമ്മൾ...? പ്രകൃതിയുടെ മരണം സംസ്കാരത്തിന്റെ മരണമാണ്. നമ്മുടെതന്നെ മരണമാണ്. ജലമില്ലാഞ്ഞാൽ എന്തു സംസ്കാരവും എന്തു ജീവിതവും എന്തു ജീവനും?

"എന്നാൽ, ചില നിർബന്ധിത സാഹചര്യങ്ങളിൽ ശുദ്ധീകരണത്തിനായി മാലിന്യങ്ങൾ പുറം തള്ളേണ്ടി വരിക സ്വാഭാവികമാണു. മുന്നോട്ടുള്ള പോക്കിനു അങ്ങനെ ചെയ്യാൻ നിർബന്ധിതമാകും. എന്നാൽ ആ മാലിന്യം ഏറ്റെടുക്കാൻ ആരെങ്കിലും തയ്യാറാവുന്നുവെങ്കിൽ അത്‌ നല്ല കാര്യമായി കരുതണം... അവരെ നമ്മൾ അഭിനന്ദിക്കേണ്ടിയിരിക്കുന്നു, ആ നല്ല മനസ്സ്‌ ആരും കാണാതെ പോകരുത്‌..!! ?

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More