ശാരീരിക അസ്വസ്ഥത; ഇ ഡിയോട് വീണ്ടും സാവകാശം ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി

ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇ ഡി-ക്കു മുന്‍പില്‍ ഹാജരാകുന്നതിന് കുഞ്ഞാലിക്കുട്ടി വീണ്ടും സാവകാശം തേടി. കഴിഞ്ഞ ഒൻപതാം തീയതി ഹാജരാകണമെന്നായിരുന്നു ആദ്യം ഇ ഡി ആവശ്യപ്പെട്ടത്. എന്നാൽ അന്ന് അസൌകര്യം അറിയിച്ച കുഞ്ഞാലിക്കുട്ടി, മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇന്നലെ വൈകുന്നേരത്തോടെ എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റിൽ അറിയിക്കുകയായിരുന്നു.

കൂടാതെ, കുഞ്ഞാലിക്കുട്ടിയുടെ  മകനോടും ഹൈദരലി ശിഹാബ് തങ്ങളുടെ മകനോടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതൽ നടപടികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പോവാൻ കഴിയുകയുള്ളു. ചന്ദ്രികയിൽ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നതായിരുന്നു പരാതി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കള്ളപ്പണ വെളുപ്പിക്കലിൽ തനിക്ക് പങ്കില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. പക്ഷെ, കെ. ടി. ജലീൽ ചില തെളിവുകൾ ഇ ഡിക്ക് മുമ്പിൽ ഹാജരാക്കിയിരുന്നു. അതിൽ കുഞ്ഞാലിക്കുട്ടിയുടെയും മകൻറെയും ഭൂമിയിടപാടുകള്‍ സംബന്ധിച്ച രേഖകകളടക്കം പല 'കള്ളക്കളികളും' വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെന്നാണ് ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 23 hours ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 23 hours ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി മുഖ്യമന്ത്രി

More
More
Web Desk 1 day ago
Keralam

മന്ത്രി സജി ചെറിയാനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം - വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന' - വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

More
More