ഉവൈസിയും, ബിജെപിയും ഒറ്റ ടീമാണ് - രാകേഷ് ടികായത്ത്

ഡല്‍ഹി: കേന്ദ്രസര്‍ക്കാരും, എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരേ ടീമാണെന്നും, അവരുടെ നീക്കങ്ങള്‍ കര്‍ഷകര്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഉവൈസിയടക്കം നിരവധി നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയുമായി ചേര്‍ന്നാണെന്നും രാകേഷ് ടികായത് ആരോപിച്ചു. 

ഉവൈസിയും, ബിജെപിയും ഒറ്റ ടീമാണ്. ഉവൈസി ബിജെപി സര്‍ക്കാരിനെ കുറ്റം പറയും. എന്നാല്‍ അവര്‍ക്കെതിരെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല. കര്‍ഷകര്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ബിജെപിയുടെ എല്ലാം സഹായങ്ങളും എ ഐ എം ഐ എംക്ക് ലഭിക്കുന്നുണ്ട് - ടികായത് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകനിയമം പിന്‍വലിക്കുന്നത് വരെ കര്‍ഷകര്‍ പ്രക്ഷോഭം തുടരും. അതുവരെ കര്‍ഷകര്‍ ഡല്‍ഹി വിട്ട് പോകില്ലെന്നും ടികായത് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരാണോ, കുത്തക മുതലാളിമാരാണോ കേന്ദ്ര സര്‍ക്കാരിന് പ്രിയപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More