എട്ടാം ക്ലാസ് മുതല്‍ പാര്‍ട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചയാള്‍ വരുമ്പോള്‍ അയാള്‍ക്ക് LC,AC,DC ബാധകമല്ല - ഹരിഷ് പേരടി

കോണ്‍ഗ്രസില്‍ നടക്കുന്ന കൊഴിഞ്ഞു പോക്കിനെയും, സിപിഎം അംഗത്വം നല്‍കുന്നതിനെയും വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. 51 വെട്ടുകള്‍ക്ക്, 51 അംഗത്വമെന്ന രീതിയിലാണ് സിപിഎം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം, എന്തെല്ലാം കടമ്പകൾ കടന്നാണ് ഒരാള്‍ നേതാവാകുന്നത് എന്ന അറിയാമോയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒന്നുമറിയില്ല...ഒരാൾ സാമൂഹ്യ ജീവിതത്തിൽ ഇടപ്പെട്ട് LC,AC,DC,അങ്ങിനെ എന്തെല്ലാം കടമ്പകൾ കടന്നാണ് ഒരു നേതാവാവുന്നത് എന്ന് അറിയാമോ?..അയാൾ പാർട്ടിയെ തള്ളിപ്പഞ്ഞാൽ പാർട്ടി വിരുദ്ധനും കുലംകുത്തിയുമാവുന്നത് സ്വാഭാവികം...പക്ഷെ എട്ടാം ക്ലാസ്സുമുതൽ പാർട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ച ഒരാൾ പെട്ടന്ന് പാർട്ടിക്കാരനാവാൻ തീരുമാനിച്ചാൽ ആ രാഷ്ട്രിയ സാമൂഹ്യ അന്തരീക്ഷത്തിൽ LC,AC,DC തുടങ്ങിയ പരമ്പരാഗത രീതികൾ നമ്മൾ കൈവിടേണ്ടിയിരിക്കുന്നു...പാർട്ടി സമ്മേളനങ്ങളുടെ ചുമതലവരെ ഇത്തരം ആളുകൾക്ക് കൃത്യമായി നിർവഹിക്കാൻ പറ്റും എന്നാണ് ഒരു പാർട്ടി കമ്മറ്റിയിലും ആലോചിക്കാതെ തന്നെയുള്ള പൊതുവായ വിലയിരുത്തൽ...കാരണം ഫാസിസത്തിന്റെയും കൊളോണിയലിസ്റ്റുകളുടെയും സോഷ്യൽ മീഡിയാസ്റ്റുകളുടെയും അന്തർധാര അത്രയും സജീവമാണ്...51 വെട്ടുകൾ പകരം 51 പുകഴ്ത്തലുകൾ കാലം ആവശ്യപ്പെടുമ്പോൾ നമ്മൾ നിസഹായരാണ്...മാറിയ കാലത്ത് ഒരു മുഴം മുമ്പേ എന്ന പാർട്ടിയുടെ വിശാലത മാത്രം ഉൾകൊള്ളുക..ലാൽസലാം

Contact the author

Web Desk

Recent Posts

Web Desk 3 days ago
Social Post

മന്ത്രി മുഹമ്മദ്‌ റിയാസിന് അഭിനന്ദനവുമായി മല്ലികാ സുകുമാരന്‍

More
More
Web Desk 4 days ago
Social Post

ഒറ്റുകൊടുക്കലിന്‍റെ പാരമ്പര്യമുള്ളവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരണ്ട; ബിജെപിക്ക് സുധാകരന്‍റെ മുന്നറിയിപ്പ്

More
More
Web Desk 6 days ago
Social Post

കൊലയ്ക്ക് പരിഹാരം നിയമപരമായ കൊലയല്ല- ഉത്രാ കേസില്‍ ഹരീഷ് വാസുദേവന്‍

More
More
Web Desk 1 week ago
Social Post

ഫാസിസത്തിന്‍റെ വാക്കുക്കള്‍ മലയാളി മുളയിലെ നുള്ളേണ്ടതുണ്ട് - എം കെ മുനീര്‍

More
More
Web Desk 1 week ago
Social Post

സര്‍ക്കാര്‍ അപേക്ഷ ഫോറങ്ങള്‍ക്ക് ഇനി പണം നല്‍കേണ്ടതില്ല

More
More
Web Desk 2 weeks ago
Social Post

പെണ്ണ് ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% പുരുഷൻമാരുടെയും ധാരണ - ഹരീഷ് പേരടി

More
More