ക്യാമ്പസ് തീവ്രവാദത്തിന്‍റെ രേഖകള്‍ സി പി എം പുറത്ത് വിടണം - വിഡി സതീശന്‍

തിരുവനന്തപുരം: ക്യാമ്പസ് തീവ്രവാദത്തിന്‍റെ രേഖകള്‍ സിപിഎം പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്‍റെ ആരോപണത്തെ ഗുരുതരമായി കാണുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം ആരോപിച്ച ക്യാമ്പസ് തീവ്രവാദത്തെക്കുറിച്ച് സിപിഎം വ്യക്തമാക്കണം. അതോടൊപ്പം, എവിടെയെങ്കിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും പറയണം. നാർകോട്ടിക് ജിഹാദ് വിവാദം എല്ലാ സമുദായ നേതാക്കളെയും ഒരു മേശക്ക് ചുറ്റും ഇരുത്തും - വിഡി സതീശന്‍ പറഞ്ഞു.

സംഘപരിവാറിന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗത്തിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥ മുതലെടുത്ത്‌ പ്രൊഫഷണല്‍ കോളേജുകളിലടക്കം വിദ്യാര്‍ത്ഥിനികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടന്നാണ് സിപിഎം പുറത്തിറക്കിയ നോട്ടിസില്‍ വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളോടനുബന്ധിച്ച് ഈ മാസം 10 ന് സംസ്ഥാന സമിതിയിറക്കിയ നോട്ടിലാണ് ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും നടക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയ ഇടപെടലുകളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവന നടത്തിയിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മതവിശ്വാസികൾ പൊതുവിൽ വർഗീയതയ്ക്കെതിരാണെന്ന യാഥാർഥ്യം മനസ്സിലാക്കി ഇടപെടണം. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബിജെപിയുടെ വർഗീയ പ്രചരണത്തെ തടയാൻ അവിടെ ഇടപെടണം. ക്രൈസ്തവ വിഭാഗത്തിലെ വർഗീയ സ്വാധനത്തേയും ഗൗരവത്തോടെ കാണണം.  താലിബാൻ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന സാഹചര്യവും കേരളത്തിലുണ്ടെന്നും  കുറിപ്പില്‍ പറയുന്നു. വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കാനുള്ള ബോധപൂർവ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തിൽ വിദ്യാർഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കണം. ആക്രമണോത്സുകമായ പ്രവർത്തനത്തിലൂടെ എസ്ഡിപിഐ മുസ്ലീം സമുദായത്തിലെ ചെറുപ്പക്കാരെ ആകർഷിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനെതിരേയും ശക്തമായ നിലപാടെടുക്കണം. തുടങ്ങിയ കാര്യങ്ങളാണ് സിപിഎം ഇറക്കിയ കുറിപ്പില്‍ പറയുന്നത് എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More