കാക്കി യൂണിഫോം പൊലീസിന് മാത്രം മതിയെന്ന് സര്‍ക്കാരിനോട് ഡിജിപി

തിരുവനന്തപുരം: പൊലിസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാക്കി യൂണിഫോം നിര്‍ത്തലാക്കണമെന്നും സര്‍ക്കാരിനോട് ഡിജിപി അനില്‍ കാന്ത് ആവശ്യപ്പെട്ടു. മറ്റ് വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ പൊലീസിന് സമാനമായ വസ്ത്രം ധരിച്ച് തെറ്റിധാരണ പരത്തുകയാണെന്നും പരാതിയില്‍ പറയുന്നു. പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ജ​യി​ൽ, വ​നം വ​കു​പ്പ്, മോ​ട്ടോര്‍ വാഹന വകുപ്പ് എന്നീ വിഭാഗങ്ങള്‍ക്കെല്ലാം കാക്കി യൂണിഫോമാണ്. എന്നാല്‍ പൊലീസിന്‍റെ യൂണിഫോമിലുള്ള സമാന ചിഹ്നങ്ങളോ, ബെല്‍റ്റോ മറ്റു വിഭാഗക്കാര്‍ ഉപയോഗിക്കാറില്ല. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തവര്‍ക്ക് പൊലീസായി മാത്രമേ ഈ വിഭാഗത്തെയും തോന്നുകയുള്ളൂവെന്നാണ് പൊലീസിന്‍റെ പരാതി. പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂണിഫോമിനു സമാനമായി വസ്ത്രം ധരിക്കുന്നത് തെറ്റാണെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

 പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 കഴിഞ്ഞ ദിവസം എ ഡി ജി പിമാരുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നത്. സേനാംഗങ്ങളല്ലാത്തയാളുകളും യൂണിഫോം ധരിക്കുന്നത് തെറ്റിധാരണ പരത്തുകയാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. സ​ർ​ക്കാ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്ത​ണ​മെ​ന്ന പൊ​തു അ​ഭി​പ്രാ​യ​ത്തെമാനിച്ച് ഡിജിപി അനില്‍ കാന്തിന്‍റെ നിര്‍ദ്ദേശപ്രകാരം പൊ​ലീ​സ് ആ​സ്ഥാ​ന എ ഡി ​ജി ​പി മ​നോ​ജ് എ​ബ്ര​ഹാമാണ് രേ​ഖാ​മൂ​ലം സ​ർ​ക്കാരിനുമുന്‍പില്‍ വിഷയം അവതരിപ്പിച്ചിട്ടുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More