പാലാ ബിഷപ്പിന്‍റെ വിദ്വേഷപ്രസ്താവനക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ട്; സിപിഎമ്മിന് നിലപാടില്ല - വിഡി സതീശന്‍

തിരുവനന്തപുരം: ബിഷപ്പിന്‍റെ വിദ്വേഷപ്രസ്താവനക്ക് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഈ വിദ്വേഷപ്രസ്താവനക്കെതിരെ സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് ശ്രമിച്ചില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചതുകൊണ്ടാണ് പ്രതിപക്ഷം മതനേതാക്കളെ കണ്ട് സംസാരിച്ചതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ നിലപാടില്ലായ്മയാണ് സിപിഎം നിലപാടെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വിദ്വേഷപ്രസ്തവന ഇരു വിഭാഗങ്ങളും തമ്മില്‍ ശത്രുതകൂട്ടുകയാണുണ്ടായത്. മതവിഭാഗങ്ങള്‍ തമ്മില്‍ കുറെ ദിവസങ്ങളായി പരസ്യപ്രസ്താവനയിലൂടെയും, സോഷ്യല്‍ മീഡിയയിലൂടെയും വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടായില്ല - പ്രതിപക്ഷ നേതാവ് പറഞ്ഞു.

പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോപണങ്ങളും, അധിക്ഷേപങ്ങളും ഒഴിവാക്കാനാണ് പ്രതിപക്ഷ നേതാവും, കെ പി സി സി പ്രസിഡന്‍റും ശ്രമിക്കുന്നത്. മന്ത്രി വാസവന്‍ ബിഷപ്പിനെ കണ്ടത്തില്‍ തെറ്റില്ല. പക്ഷെ ഒരു വിഭാഗത്തിന്‍റെ മാത്രം സൈഡ് പിടിച്ചുകൊണ്ട് മന്ത്രി സംസാരിക്കാന്‍ പാടില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More
Web Desk 5 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മാസ് എന്‍ട്രി വീഡിയോ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു എ എം എം എയില്‍ നിന്നും അവധിയില്‍ പോകുന്നു

More
More
Web Desk 5 hours ago
Keralam

സ്വപ്‌നാ സുരേഷ് ബാധ്യതയായി; പിരിച്ചുവിട്ട് എച്ച് ആര്‍ ഡി എസ്

More
More
Web Desk 6 hours ago
Keralam

എ കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബല്ല ഏറുപടക്കം

More
More
Web Desk 1 day ago
Keralam

കനക ദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

More
More
Web Desk 1 day ago
Keralam

ഭരണഘടനാ വിമര്‍ശനം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാന്‍

More
More