സ്കൂള്‍ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയമെന്ന് അധ്യാപക സംഘടനകള്‍

തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള തീരുമാനം ഏകപക്ഷീയമാണെന്ന് അധ്യാപക സംഘടനകള്‍. ആരോഗ്യ വകുപ്പുമായി മാത്രമല്ല സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തേണ്ടത്.  അധ്യാപകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും സിപിഐ അധ്യാപക സംഘടനയായ എകെഎസ്ടിയുവും കോൺഗ്രസ് സംഘടനയായ കെ പി എസ്ടി എയും ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അധ്യാപക സംഘടനകള്‍ ആവിശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് സ്കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്.

സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസവകുപ്പിന് ഇനി ഒരു മാസം മാത്രം സമയമാണുള്ളത്. ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഒന്നാം തീയതി തുറക്കുക. ഒരു ക്ലാസില്‍ ശരാശരി 40 കുട്ടികളാണ് ഓരോ ക്ലാസിലുമുള്ളത്. ഇവരെ ഒരുമിച്ചിരുത്തി ക്ലാസ് നടത്തുക കൊവിഡ് സാഹചര്യത്തില്‍ പ്രയാസകരമാണ്. അതിനാല്‍ ഇതിനുള്ള ക്രമീകരണം പൊതു വിദ്യാഭ്യാസ വകുപ്പും - ആരോഗ്യ വകുപ്പും സംയുക്തമായാണ് ആലോച്ചിച്ച് തീരുമാനിക്കുക.

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 5 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 5 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 6 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 8 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 10 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More