'ഒരു പരീക്ഷയും നിങ്ങളുടെ ജീവനേക്കാള്‍ വലുതല്ല'- സൂര്യ

ചെന്നൈ: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയെപ്പേടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതിനുപിന്നാലെ ആത്മഹത്യകള്‍ക്കെതിരെ വീഡിയോ സന്ദേശവുമായി നടന്‍ സൂര്യ. 'അച്ചമില്ലെ അച്ചമില്ലെ അച്ചമെന്‍പതില്ലയേ' (ഒന്നിനോടും ഭയമില്ല) എന്ന കവിത ചൊല്ലിയാണ് 1: 53 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ആരംഭിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ജീവിക്കണമെന്ന് ഒരു സഹോദരനെന്ന നിലയില്‍ അപേക്ഷിക്കുകയാണ് എന്ന് സൂര്യ പറഞ്ഞു.

'നിങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച്ചയോ മാസമോ ഉണ്ടായിരുന്ന ഒരു പ്രശ്‌നം ഇപ്പോള്‍ ഉണ്ടോ എന്ന് ആലോചിച്ചുനോക്കുക, തീര്‍ച്ചയായും അത് കുറഞ്ഞിരിക്കും ചിലപ്പോള്‍ ആ പ്രശ്‌നം അവിടെ ഉണ്ടാവുകയേയില്ല. ഒരു പരീക്ഷ നിങ്ങളുടെ ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വിശ്വാസമുളള, ഏറ്റവും പ്രിയപ്പെട്ട മാതാപിതാക്കളോ, അധ്യാപകരോ സുഹൃത്തുക്കളോ ആരോടെങ്കിലും മനസുതുറന്ന് സംസാരിക്കു, ഭയം, നിരാശ, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. എന്നാല്‍ ആത്മഹത്യ ചെയ്യാനുളള തീരുമാനം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ കൊടുക്കുന്ന ആജീവനാന്ത ശിക്ഷയാണ്' സൂര്യ പറഞ്ഞു.

താനും പരീക്ഷകളില്‍ തോറ്റിട്ടുണ്ടെന്നും വളരെ മോശമായ മാര്‍ക്കുകള്‍ വാങ്ങിയിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. ജീവിതത്തില്‍ ഓരോരുത്തര്‍ക്കും നേടാന്‍ ഒരുപാടുകാര്യങ്ങള്‍ മുന്നിലുണ്ടെന്നും ധൈര്യമായി മുന്നോട്ടുപോയാല്‍ അവയെല്ലാം നേടാനാവുമെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 11 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 12 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More