ചാക്കോച്ചന്റെ സെറ്റിൽ അപ്രതീക്ഷിത അതിഥിയായി അനുരാഗ് കശ്യപ്

മുംബൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന രണ്ടുഭാഷയിലൊരുക്കുന്ന ചിത്രം ഒറ്റിന്‍റെ (തമിഴിൽ രെണ്ടകം) ലൊക്കേഷനിൽ അപ്രതീക്ഷിത അതിഥിയായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രത്തിലെ നായിക ഈഷ റബ്ബയുടെ ക്ഷണം സ്വീകരിച്ചാണ് അനുരാഗ് കശ്യപ് സെറ്റിൽ എത്തിയത്. 

കുഞ്ചാക്കോ ബോബനും ഇഷയ്ക്കും സംവിധായകന്‍ ടി.പി. ഫെല്ലിനിക്കുമൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും നായകന്മാരാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഈഷ റബ്ബ അവതരിപ്പിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

25 വർഷങ്ങൾക്കു ശേഷം അരവിന്ദ് സ്വാമി അഭിനയിക്കുന്ന മലയാളസിനിമ കൂടിയാണ് ഒറ്റ്. ശ്രീദേവി നായികയായി എത്തിയ ദേവരാഗമാണ് അരവിന്ദ് സ്വാമി അവസാനം അഭിനയിച്ച മലയാള ചിത്രം. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം.

‘തീവണ്ടി’ സിനിമയുടെ സംവിധായകൻ ടി. പി. ഫെല്ലിനിയാണ് ‘ഒറ്റ്’ സംവിധാനം ചെയ്യുന്നത്. എസ്. സഞ്ജീവിന്റേതാണ് കഥ. ഓഗസ്റ്റ് ഫിലിംസിന്റെ ബാനറിൽ നടൻ ആര്യയും ഷാജി നടേശനും ചേർന്നാണ് നിര്‍മ്മാണം. മുംബൈയിലും ഗോവയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം നവംബറോടെ പൂർത്തിയാകും.

Contact the author

Film Desk

Recent Posts

Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More
Movies

'സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് കയ്യടിക്കാനാവില്ല'; അനിമല്‍ സിനിമയ്‌ക്കെതിരെ ആര്‍ജെ ബാലാജി

More
More
Movies

ആദിവാസികള്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ 'ധബാരി ക്യുരുവി' ജനുവരി 5-ന് റിലീസാകും

More
More
Movies

ഇവരൊക്കെ പ്രസ് മീറ്റിനിരുന്നാല്‍ പടത്തിന് റീച്ച് കിട്ടില്ലെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്- തിരക്കഥാകൃത്ത് ആദര്‍ശ് സുകുമാരന്‍

More
More