എളുപ്പത്തില്‍ സ്റ്റിക്കര്‍ ഉണ്ടാക്കാം; വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍

വാട്‌സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിനു സമീപം കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ അമര്‍ത്തിയാല്‍ ചിത്രം സ്റ്റിക്കറായിട്ട് നമ്മള്‍ അയക്കുന്ന ആളിലേക്കെത്തും. 

ഇതോടെ സ്റ്റിക്കറുകൾ നിർമിക്കാൻ മറ്റൊരു ആപ് ഉപയോഗിക്കുന്നത് ഒഴിവാക്കാം. വാട്സാപ്പിന്റെ പുതിയ ഡെസ്ക്ടോപ് ബീറ്റ പ്രോഗ്രാമിലാണ് നിലവിൽ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. വിൻഡോസ്, മാക് ഒഎസുകളിൽ ബീറ്റ വേർഷൻ ലഭ്യമാണ്. ഈ സവിശേഷത വളരെ ഉപകാരപ്രദമാണ്. മറ്റൊരു ആപ്ലിക്കേഷന്റെ സഹായമില്ലാതെ തന്നെ ചിത്രങ്ങള്‍ എളുപ്പത്തില്‍ ഇനി സ്റ്റിക്കറാക്കി മാറ്റാന്‍ സാധിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. കൂടാതെ, ചാറ്റുകളുടെ ബാക്കപ്പ് സ്റ്റോറേജിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത് നിന്ന് ഒരാള്‍ക്കോ വാട്സാപ്പിനോ കാണാന്‍ കഴിയില്ലായിരുന്നുവെങ്കിലും സ്റ്റോറേജില്‍ നിന്ന് ഇത് വീണ്ടെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി ഇത് പറ്റില്ല. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Technology

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

More
More
Tech Desk 1 week ago
Technology

ട്രോളന്മാർ കരുണ കാണിക്കണം; സുക്കറിനു നഷ്ടം 52000 കോടി രൂപയാണ്

More
More
Technology

ഫേസ്ബുക്ക്‌ ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം - വിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍

More
More
Technology

നെറ്റ്ഫ്ലിക്സിനെതിരെ പരാതിയുമായി ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനി

More
More
Tech Desk 3 weeks ago
Technology

ഇനി മുതല്‍ ട്വിറ്ററില്‍നിന്നും വരുമാനം ഉണ്ടാക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

More
More
Tech Desk 3 weeks ago
Technology

അശ്ലീലത്തിനായി 'റെഡ് റൂമുകള്‍'; 'ക്ലബ് ഹൗസില്‍' പോലീസ് നിരീക്ഷണം

More
More