ജയരാജിനെ സി-ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു; എസ്. ചിത്രയ്ക്ക് ചുമതല

ഒടുവിൽ സി.പി.എം നേതാവ് ടി.എൻ. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെ സി-ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പരാതികളെ തുടര്‍ന്നാണ് ജയരാജിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോടതിയില്‍ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നു വ്യക്തമായതോടെ സർക്കാർ ജയരാജിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഐടി മിഷൻ ഡയറക്ടർ ഡോക്ടര്‍ ചിത്ര ഐ.എ.എസാണ് പുതിയ ഡയറക്ടര്‍. 

പരാതി പരിഗണിക്കവേ ഉത്തരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ആവശ്യപ്പെട്ട ഫയലുകളൊന്നും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്ന്, മാർച്ച് 26-നുള്ളിൽ ജയരാജിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹൈക്കോടതിയിൽ എത്തിക്കണമെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. ഫയൽ ഹൈക്കോടതിക്ക് മുന്നിലെത്തിയാൽ തിരിച്ചടിയാവുമെന്ന വിലയിരുത്തലാണ് സർക്കാര്‍ ജയരാജിനെ കൈവിടാന്‍ കാരണം. സി–ഡിറ്റിൽ റജിസ്ട്രാറായിരുന്ന ജി.ജയരാജിനെ വിരമിച്ചതിനു ശേഷം കരാർ അടിസ്ഥാനത്തിലാണ് ഡയറക്ടറായി നിയമിച്ചത്. അതിനായി ജയരാജിനു ചേരുന്ന വിധത്തിൽ ഡയറക്ടറുടെ യോഗ്യതകൾ മാറ്റിമറിച്ചുവെന്ന് അന്നുമുതല്‍ ആരോപണമുയര്‍ന്നിരുന്നു. സി–ഡിറ്റിലെ ഇടതുപക്ഷ യൂണിയനുകൾ ഉള്‍പ്പടെ ശക്തമായി പ്രതിഷേധിച്ചിരുന്നുവെങ്കിലും സി.പി.എം നേതൃത്വം ജയരാജിനെ കൈവിടാന്‍ തയ്യാറല്ലായിരുന്നു.

'ഹൈക്കോടതി ഉത്തരവ് എതിരായാൽ പോലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുമെന്നും, എൽഡിഎഫ് ഭരണം വീണ്ടും വരുമ്പോൾ താൻ ഈ സ്ഥാനത്തു തന്നെ ഉണ്ടാവുമെന്നും' സി–ഡിറ്റ് ജീവനക്കാരുടെ ഒരു യോഗത്തിനിടെ ജയരാജ് വെല്ലുവിളിച്ചിരുന്നു. 

Contact the author

News Desk

Recent Posts

Web Desk 18 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More