തന്റെ ഫൗണ്ടേഷനിലെ ഓരോ രൂപക്കും മറ്റൊരാളുടെ ജീവന്‍റെ വിലയാണ് - സോനു സൂദ്

മുംബൈ: ആദായ നികുതി വകുപ്പിന്‍റെ റയ്ഡിന് ശേഷം ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം സോനു സൂദ്. തന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും മറ്റൊരാളുടെ ജീവന്‍ കാത്തുസൂക്ഷിക്കാനുള്ളതാണ്.  നാല് ദിവസമായി തന്‍റെ വീട്ടിലെത്തിയ അഥിതികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു താനെന്നും ആദായ നികുതി വകുപ്പിനെ പരിഹസിച്ച് സോനു സൂദ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്. താരത്തിന്‍റെ വീട്ടിലും, സ്ഥാപനങ്ങളിലും ഐ ടി വിഭാഗം നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം പറഞ്ഞത്. സോനു നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, വ്യാജ കമ്പനികളുടെ പേരില്‍ ലോണുകളെടുക്കുകയും, അതുപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തിയതിന്‍റെയും, സ്ഥലം വാങ്ങിയതിന്‍റെയും തെളിവുകള്‍ ലഭിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം,  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നടന്‍ സോനു സൂദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒരു പ്രോജക്റ്റിന്‍റെ ബ്രാന്‍ഡ് അംബാസഡറായി സോനുവിനെ പ്രഖ്യാപിച്ചിരുന്നു. ഈ കൂടിക്കാഴ്ചയും റെയ്ഡുമായി ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. 2012-ലും സോനു സൂദിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നിരുന്നു. കോവിഡ് വ്യാപനകാലത്ത് സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വന്‍ ജനപിന്തുണ നേടിയ താരമാണ് സോനു സൂദ്.


Contact the author

Web Desk

Recent Posts

National Desk 22 hours ago
National

കാളി മാംസാഹാരം കഴിക്കുന്ന, മദ്യ വസ്തുകള്‍ ഉപയോഗിക്കുന്ന ദേവതയാണ് - മഹുവ മൊയ്ത്ര

More
More
Web Desk 22 hours ago
National

ഹിന്ദു ദൈവങ്ങളുടെ ചിത്രമുളള മാംസം പൊതിഞ്ഞു; യുപിയില്‍ വ്യാപാരി അറസ്റ്റില്‍

More
More
National Desk 23 hours ago
National

'സിഗരറ്റ് വലിക്കുന്ന കാളി'; ലീന മണിമേഖലക്കെതിരെ കേസ് എടുത്ത് യു പി പൊലീസ്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിനുനേരേ കറുത്ത ബലൂണുകള്‍ പറത്തിയ സംഭവം; 3 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

More
More
National Desk 1 day ago
National

കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഒന്നിച്ചു മത്സരിക്കും

More
More
Web Desk 1 day ago
National

മഹാരാഷ്ട്രയില്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവ്

More
More