കാനഡയില്‍ ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്ക്

കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വീണ്ടും അധികാരത്തിലേക്കെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍. കോവിഡ്‌ സാഹചര്യത്തിൽ നടത്തിയ പ്രവർത്തനം വോട്ടാക്കാൻ തെരഞ്ഞെടുപ്പ്‌ നേരത്തേ നടത്താനുള്ള തീരുമാനം ട്രൂഡോയ്ക്ക്‌ തിരിച്ചടിയായേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ മത്സരത്തിനൊടുവില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കുതന്നെ കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.

ആകെയുള്ള 338 സീറ്റുകളിൽ 157 സീറ്റുകളിലേറെ നേടി ലേബർ പാർട്ടി ലീഡ് ചെയ്യുന്നുണ്ട്. പ്രധാന എതിരാളിയായ കൺസർവേറ്റീവ്​ പാർട്ടി​ 119 സീറ്റുകളിൽ മാത്രമാണ്​ ലീഡ് ചെയ്യുന്നത്. ക്യുബിക്വ പാർട്ടി 32 സീറ്റിലും എൻ.ഡി.പി 24 സീറ്റിലും മുന്നിട്ട്​ നിൽക്കുന്നുണ്ട്. 170 സീറ്റുകളാണ്​ കേവല ഭൂരിപക്ഷത്തിന്​ വേണ്ടത്​.

സർക്കാരിന്‌ രണ്ടുവർഷം കൂടി കാലാവധിയുള്ളപ്പോൾ കൊവിഡ് പതിരോധ പ്രവര്‍ത്തനങ്ങളിലുള്ള ആത്മവിശ്വാസം കൈമുതലാക്കി ട്രൂഡോ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​യു​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ൾ ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ ആ​ർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

Contact the author

Web Desk

Recent Posts

International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

More
More
International

ഇസ്ലാം മതം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നില്ല- മലാല

More
More
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
International

കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

More
More
International

കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 മരണം, 53 പേർക്ക് പരുക്ക്

More
More
International

അതിര്‍ത്തിയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

More
More