അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തു

സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനു ശേഷം ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നും ഉത്തർപ്രദേശിലെ പ്രയാഗ്രാജ് പോലീസ് അറിയിച്ചു. കൂടാതെ, നരേന്ദ്ര ഗിരിയുടെ അടുത്ത ശിക്ഷ്യന്‍ ആനന്ദ് ഗിരിയെ സംഭവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ ഹരിദ്വാറില്‍ നിന്നാണ് യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

'അദ്ദേഹം വളരെ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ആത്മഹത്യ കുറിപ്പ് വായിച്ചപ്പോള്‍ മനസിലായത്. തന്‍റെ മരണത്തിന് ശേഷം ശിക്ഷ്യന്മാര്‍ ആശ്രമം നടത്തണമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്' - പ്രയാഗ് രാജിലെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കെപി സിംഗ് പറഞ്ഞു. 

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്‍റെ അടുത്ത അനുയായിയായിരുന്നു നരേന്ദ്ര ഗിരി. മഥുരയിലും കാശിയിലും ക്ഷേത്രങ്ങള്‍ മുസ്ലിങ്ങള്‍ തകര്‍ത്തെന്നു പറഞ്ഞ് എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ്. കേന്ദ്രത്തിലും ഉത്തര്‍പ്രദേശിലും ബിജെപി സര്‍ക്കാരായതിനാല്‍ ലക്ഷ്യം നേടാന്‍ വിഷമമുണ്ടാകില്ലെന്നും നരേന്ദ്ര ഗിരി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം അങ്ങേയറ്റം ദുഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആത്മീയ പാരമ്പര്യങ്ങളിൽ അർപ്പിതനായിരുന്ന  അദ്ദേഹം, സന്യാസ സമൂഹത്തിന്‍റെ  നിരവധി ശാഖകളെ   ഒരുമിച്ച് ബന്ധിപ്പിക്കുന്നതിൽ  വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 3 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More