അശ്ലീലത്തിനായി 'റെഡ് റൂമുകള്‍'; 'ക്ലബ് ഹൗസില്‍' പോലീസ് നിരീക്ഷണം

പുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ക്ലബ് ഹൗസും പൊലീസ് നിരീക്ഷണത്തില്‍. അര്‍ധരാത്രികളില്‍ സഭ്യതയുടെ എല്ലാ അതിരും ലംഘിക്കുന്ന 'റെഡ് റൂമുകള്‍' സജീവമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന സംഘങ്ങളും ഗ്രൂപ്പുകളുടെ ഭാഗമായുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരം റൂമുകള്‍ 'ഹണി ട്രാപ്പ്' പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള 'റെഡ് റൂമുകള്‍' സജീവമായി തന്നെ ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ തുടര്‍ച്ച എന്ന നിലയിലാണ് ഇത്തരം റൂമുകള്‍ മലയാളത്തിലും വന്നത്. ഇത്തരത്തില്‍ റൂമുകള്‍ നടത്തുന്ന മോഡറേറ്റര്‍മാരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാത്രി 11 മുതലാണ് ഇത്തരം റൂമുകൾ സജീവമാവുന്നത്. മലയാളത്തിലുള്ള റൂമുകളും ഏറെയാണ്. സ്പീക്കർ പാനലിൽ സ്ത്രീകളും പുരുഷൻമാരും ധാരാളം ഉണ്ടാവും. തിരിച്ചറിയാത്ത ഐഡികളുമായി പോലീസ് സേനയിലുള്ളവർ ഇത്തരം റൂമുകളിലെത്തി നിരീക്ഷിക്കും. മോഡറേറ്റർമാർ അടക്കമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. 

എന്താണ് ക്ലബ് ഹൗസ്?

ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആളുകള്‍ നടത്തുന്ന സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ കേള്‍ക്കാം.  ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം. അതില്‍ കുറച്ച് പേര്‍ സംസാരിക്കുകയായിരിക്കും. മറ്റുള്ളവര്‍ അത് കേള്‍ക്കുന്നവരും. നിലവിലുള്ള അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രമേ ക്ലബ് ഹൗസില്‍ അംഗമാവാന്‍ സാധിക്കൂ. അല്ലാതെ ആപ്പ്‌സ്റ്റോറില്‍ കയറി നേരിട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല.

Contact the author

Tech Desk

Recent Posts

Technology

ഈടില്ലാതെ 50 ലക്ഷം രൂപ വരെ ലോണ്‍ നല്‍കാന്‍ ഫേസ്ബുക്ക്

More
More
Web Desk 1 day ago
Technology

ഫേസ്ബുക്കിന്റെ പേര് മാറ്റാനൊരുങ്ങി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ?

More
More
Web Desk 4 days ago
Technology

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

More
More
Tech Desk 2 weeks ago
Technology

ട്രോളന്മാർ കരുണ കാണിക്കണം; സുക്കറിനു നഷ്ടം 52000 കോടി രൂപയാണ്

More
More
Technology

ഫേസ്ബുക്ക്‌ ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം - വിമര്‍ശനവുമായി ഫേസ്ബുക്ക് മുന്‍ പ്രൊഡക്ട് മാനേജര്‍

More
More
Technology

നെറ്റ്ഫ്ലിക്സിനെതിരെ പരാതിയുമായി ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് കമ്പനി

More
More