മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വ്വം' ബിഗ്‌ സ്ക്രീനിലേക്ക്; ചിത്രീകരണം പൂര്‍ത്തിയായി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന 'ഭീഷ്മപര്‍വ്വ'ത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്‍റെ രചയിതാവ് ദേവ്ദത്ത് ഷാജിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിനായി തൂലിക ചലിപ്പിക്കാന്‍ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും ശേഷം സ്‌ക്രീനില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. മമ്മുട്ടി ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്തുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്‍ വൈറലായിരുന്നു. 'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബിയുടെ രണ്ടാം ഭാഗം ' ബിലാല്‍' പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'ഭീഷ്‍മ വര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 'ബിലാല്‍' കൊവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നതിനെത്തുടര്‍ന്നാണ് മമ്മൂട്ടിക്കൊപ്പം മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചത്. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സുഷിന്‍ ശ്യാം ആണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Contact the author

Film Desk

Recent Posts

Web Desk 20 hours ago
Movies

ലോകം എന്തും പറയട്ടെ, 'അവള്‍ എന്റെതാണ്',- വിവാദങ്ങള്‍ക്ക് മറുപടിയുമായി മുക്ത

More
More
Web Desk 1 day ago
Movies

മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖില്‍ അക്കിനേനി ചിത്രമായ ഏജന്‍റില്‍

More
More
Movies

ബഹിരാകാശത്തെ ആദ്യ സിനിമാ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റഷ്യന്‍ സിനിമാസംഘം ഭൂമിയില്‍ പറന്നിറങ്ങി

More
More
Movies

മീര ഇവിടെ ജൂലിയറ്റാണ്; മീരാ ജാസ്മിന്റെ തിരിച്ചുവരവിന്റെ വീഡിയോ പങ്കുവച്ച് സത്യന്‍ അന്തിക്കാട്‌

More
More
Movies

'ശ്രീവല്ലി' : പുഷ്പയിലെ രണ്ടാമത്തെ ഗാനം പുറത്ത്

More
More
Web Desk 1 week ago
Movies

തിയേറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആത്മഹത്യാ കൂട്ടണോയെന്ന് എല്ലാവരും ആലോചിക്കണം - ഇടവേള ബാബു

More
More