ചിലര്‍ എന്റെ മരണം ആഗ്രഹിച്ചു; ദൈവകൃപയാല്‍ ഞാന്‍ ഇന്നും ജീവിക്കുന്നു - ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: യാഥാസ്ഥിക മനസ്ഥിതിക്കെതിരെ  നിരന്തരം നിലപാടെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സംഭാഷണത്തിനിടയില്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ചിലരൊക്കെ തന്റെ മരണം ആഗ്രഹിച്ചുവെന്നും എന്നാല്‍ താന്‍ ദൈവകൃപയാല്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നുമാണ് മാര്‍പാപ്പ സംഭാഷണ മദ്ധ്യേ പറഞ്ഞത്. സ്ലോവാക്യയില്‍ നിന്നുള്ള പുരോഹിതരുമായി സംസാരിക്കുന്നതിനിടെയാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍. "എന്‍റെ  ആരോഗ്യാവസ്ഥ ഗുരുതരസ്ഥിതിയിലാണ് എന്ന് കരുതിയ ഒരു വിഭാഗം കര്‍ദ്ദിനാള്‍മാര്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ രഹസ്യയോഗം പോലും ചേരുകയുണ്ടായി"- മാര്‍പാപ്പ വെളിപ്പെടുത്തി.   

അസുഖം മൂര്‍ഛിച്ചത് കാരണം ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് ചില ഇറ്റാലിയന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നായിരുന്നു മാര്‍പാപ്പയുടെ പ്രതികരണം. പല നിലകളില്‍ തനിക്കെതിരെയുള്ള നീക്കങ്ങള്‍ ശകതമാണ് എന്ന് മാര്‍പാപ്പ ചിന്തിക്കുന്നതായാണ് ഈ സംഭാഷണങ്ങളിലൂടെ വിലയിരുത്തപ്പെടുന്നത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒന്നരയാഴ്ചയോളം മാര്‍പാപ്പക്ക് ആശുപത്രിയില്‍ തുടരേണ്ടിവന്നു. ഇക്കാലയളവിലാണ് തനിക്കെതിരെ നീക്കങ്ങള്‍ ഉണ്ടായത് എന്നാണ് മാര്‍പാപ്പ വിലയിരുത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്റെ നിലപാടുകള്‍ കൊണ്ട് യാഥാസ്ഥിതിക പക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന മാര്‍പാപ്പ ക്രിസ്തീയസഭക്ക് ചരിത്രത്തില്‍ പറ്റിയ പല തെറ്റുകള്‍ക്കും മാപ്പിരന്നിട്ടുണ്ട്. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കെതിരെയും സമൂഹത്തിലെ വിവിധ നിലകളില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും നിരന്തരം ശബ്ദമുയര്‍ത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ, ആ സ്ഥാനത്തെത്തുന്നതിന് മുന്‍പ് തന്നെ എളിയ ജീവിതരീതികളാല്‍ മാധ്യമശ്രദ്ധ നേടിയ വ്യക്തിയാണ്. ബെനെഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 13-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റത്. അര്‍ജന്റീനക്കാരനായ ഇദ്ദേഹം ബ്യൂണസ് അയേഴ്സ് രൂപതയിലെ മെത്രനായിരുന്നു. അന്ന് അരമന വിട്ട ഇദ്ദേഹം നഗരത്തിനടുത്ത് ചെറിയ അപാര്‍ട്ട്മെന്റിലായിരുന്നു താമസം. പൊതുഗതാഗത സംവിധാനം മാത്രം ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്‍റെ എളിയ നിലപാടുകള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. 85 കാരാനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ പേര് ഹൊസേ മരിയോ ബെര്‍ഗോളിയോ എന്നാണ്. ലാറ്റിനമേരിക്കയില്‍ നിന്ന് ആഗോള കത്തോലിക്ക സഭയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തികൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

Contact the author

International

Recent Posts

International

കുട്ടികള്‍ മോശമായി പെരുമാറിയാല്‍ ശിക്ഷ മാതാപിതാക്കള്‍ക്ക്; പുതിയ നിയമവുമായി ചൈന

More
More
International

ഇസ്ലാം മതം പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നില്ല- മലാല

More
More
International

പെണ്‍കുട്ടികള്‍ക്ക് സ്കൂളിലേക്കും സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തേക്കും ഉടന്‍ തിരിച്ചെത്താം- താലിബാന്‍

More
More
International

കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

More
More
International

കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 മരണം, 53 പേർക്ക് പരുക്ക്

More
More
International

അതിര്‍ത്തിയില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്ന് കരസേനാ മേധാവി

More
More